പ്രിയദര്‍ശിനി ഫെസ്റ്റ് മത്സരവിജയികള്‍ക്ക് സമ്മാനദാനം ഇന്ന്

Spread the love

തിരുവനന്തപുരം : വായനാമാസാചരണത്തിന്റെ ഭാഗമായി പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ്് സംഘടിപ്പിച്ച ലിറ്റററി ഫെസ്റ്റിന്റെ സമ്മാനദാനം ഇന്ന് (28.07.2024) രാവിലെ 10.30 ന് കെ.പി.സി.സി ഓഫീസില്‍ വച്ച് നടക്കുന്നതാണ്.
പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് വൈസ് ചെയര്‍മാന്‍ അഡ്വ.പഴകുളം മധുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ എം. വിന്‍സെന്റ് എം.എല്‍.എ സമ്മാനദാനം നടത്തും. പ്രമുഖ ചിത്രകാരന്‍ കാട്ടൂര്‍ നാരായണപിള്ള, പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് ഡയറക്ടര്‍മാരായ മുന്‍മന്ത്രി ശ്രീ.പന്തളം സുധാകരന്‍, ഡോ.വിളക്കുടി രാജേന്ദ്രന്‍, സെക്രട്ടറി ബിന്നി സാഹിതി, ഡോ.ഗിഫ്റ്റി എല്‍സാ വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *