സ്വാതന്ത്ര്യത്തിന്റെ 77 വര്‍ഷങ്ങളോടനുബന്ധിച്ച് 77 മികച്ച ആനുകൂല്യങ്ങളുമായി ഫെഡറല്‍ ബാങ്ക്

Spread the love

കൊച്ചി : സ്വാതന്ത്ര്യത്തിന്റെ 77 വര്‍ഷങ്ങളോടനുബന്ധിച്ച് ജോയ് ഓഫ് ഫ്രീഡം എന്ന കാംപെയ്ന് ഫെഡറല്‍ ബാങ്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ആകര്‍ഷകമായ 77 ആനുകൂല്യങ്ങള്‍ ലഭിക്കും. അജിയോ, ഫ്‌ലിപ്കാര്‍ട്ട്, ക്രോമ, എയര്‍ ഇന്ത്യ, ഗോഇബിബോ, ഈസി ഡൈനിങ്, സൊമാറ്റോ, സ്വിഗി, ജിയോ മാര്‍ട്ട്, വിജയ് സെയില്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും ആനുകൂല്യത്തിന്റെ ഭാഗമാണ്.

രാജ്യം സ്വാതന്ത്ര്യത്തിന്റെ 77 വര്‍ഷങ്ങള്‍ ആഘോഷിക്കുമ്പോള്‍ മുന്പില്ലാത്ത വിധത്തില്‍ ആനുകൂല്യങ്ങളും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവുമായാണ് ജോയ് ഓഫ് ഫ്രീഡം ക്യാമ്പയിന്‍ അവതരിപ്പിക്കുന്നതെന്ന് ഫെഡറല്‍ ബാങ്ക് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ എം വി എസ് മൂര്‍ത്തി പറഞ്ഞു. 77 ഇന്‍ഫ്‌ളുവന്‍സര്‍മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ കാംപെയ്നും ഇതിന്റെ ഭാഗമായി നടത്തുന്നുണ്ട്.

Athulya K R

Leave a Reply

Your email address will not be published. Required fields are marked *