കെപിആര്‍എ ഉമ്മന്‍ചാണ്ടി ഭവനപദ്ധതി; ആദര്‍ശിനും ജാനകിയ്ക്കും ഇന്ന് താക്കോല്‍കൈമാറും

Spread the love

എല്‍.വി.എച്ച്.എസ് വിദ്യാര്‍ത്ഥി ആദര്‍ശിനും കണിയാപുരം യുപിഎസ് വിദ്യാര്‍ത്ഥിനി ജാനകിയ്ക്കും വേണ്ടി കലാനികേതന്‍ സംാസ്‌കാരിക സമിതി കെപിആര്‍എ പള്ളിനടയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന ഉമ്മന്‍ചാണ്ടി ഭവനപദ്ധികളില്‍പ്പെടുത്തി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാന കര്‍മ്മം സ്വാതന്ത്ര്യദിനത്തില്‍ നടക്കും. മുരുക്കുംപുഴ പാണൂര്‍ പള്ളിക്ക് സമീപം നടക്കുന്ന ചടങ്ങളില്‍ വെച്ച് രാവിലെ 11 ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസൻ താക്കോല്‍ദാന കര്‍മ്മം നിര്‍വഹിക്കും. കെപിആര്‍എയുടെ നേതൃത്വത്തില്‍ ഒപ്പമുണ്ട് കൂടൊരുക്കാന്‍ എന്ന മണ്ണും വീടും പദ്ധതിയില്‍ നിര്‍മ്മിക്കുന്ന ആറാമത്തെ ഭവനം കൂടിയാണിവ. മറിയാമ്മ ഉമ്മന്‍, എംഎ ലത്തീഫ്,പ്രശാന്തന്‍ കാണി ഐപിഎസ് തുടങ്ങിയവര്‍ പങ്കെടുക്കും. ഐപിഎസ് ലഭിച്ച കെ.മുഹമ്മദ് ഷാഫിയെ ചടങ്ങില്‍ ആദരിക്കും.

Leave a Reply

Your email address will not be published. Required fields are marked *