ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാടിന്റെ പുനർനിർമാണത്തിനായി നാട് ഒറ്റക്കെട്ടായി മുന്നോട്ടുവന്നിരിക്കുകയാണ്. പ്രതിസന്ധികളെയും വെല്ലുവിളികളെയും ഒന്നിച്ച് നേരിട്ടവരാണ് നമ്മൾ. ഈ ദുരന്തത്തെയും നമ്മൾ അതിജീവിക്കും. പ്രത്യാശയുടെ സന്ദേശം പകർന്നുകൊണ്ട് മലയാളികളുടെ അഭിമാനമായ ഗാനഗന്ധർവൻ കെ ജെ യേശുദാസ് ആലപിച്ച ഗാനം ”ഒന്നായ് നേരിടാം, കനലായ് തുണയായ് കേരളമേ പോരൂ” പുറത്തിറക്കി. കേരള മീഡിയ അക്കാദമിയും സ്വരലയയും ചേർന്നാണ് ഗാനം തയ്യാറാക്കിയിരിക്കുന്നത്.