ഇന്ത്യയില്‍ സംവരണം അട്ടിമറിക്കാന്‍ ഏത് ശക്തി ശ്രമിച്ചാലും രാജ്യം കണ്ട ഏറ്റവുംവലിയ പ്രക്ഷോഭം ഉണ്ടാവുമെന്ന് എഐസിസി പ്രവര്‍ത്തകസമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി.
ദളിത് കോണ്‍ഗ്രസസംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച രാജ ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കോടതി വിധികള്‍ പലപ്പോഴും സാമൂഹ്യ ജീവിത പശ്ചാത്തലങ്ങള്‍ ഗഹനമായ പഠനം നടത്തിയാകില്ല. അങ്ങനെയുള്ള കോടതിവിധികള്‍ വന്നാല്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ ആ വിധികള്‍ മറികടക്കാനുള്ള നിയമനിര്‍മ്മാണങ്ങള്‍ കൊണ്ടുവരും. പട്ടിക വിഭാഗങ്ങളുടെ സംവരണം നിലവിലെ രീതിയില്‍ മാറ്റങ്ങള്‍ വരുത്തി മേല്‍ത്തട്ട് പോരെ എന്ന് സുപ്രീം കോടതിഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം തന്നെയാണ് കേന്ദ്ര ഗവണ്‍മെന്റിന്റെയും നയം. ബഹുമാനപ്പെട്ട കോടതി കളോട് എല്ലാ ബഹുമാനത്തോടും പറയുന്നു ഈ പരാമര്‍ശം ഇന്ത്യയിലെ പട്ടിക വിഭാഗങ്ങളുടെ ജീവിത ഉയര്‍ച്ചകളെ കത്തി വയ്ക്കുന്നതാണ്. സംവരണം നിലവിലുള്ള പോലെ തല്‍ സ്ഥിതിതുടരാന്‍ പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ത്യയിലെ പട്ടിക വിഭാഗസംഘടനകളും ആവശ്യപ്പെടുമ്പോള്‍ നിങ്ങള്‍ക്ക് ഒരു രാഷ്ട്രപതിയെ തന്നില്ലേ എന്ന ബാലിശമായ മറുപടിയാണ് ബിജെപി പറയുന്നത്. അടിച്ചമര്‍ത്തപ്പെട്ട ഒരു ജനത ഇനി ഉയര്‍ന്ന വരാതിരിക്കാന്‍ സംഘപരിവാറാണ് ഈ പ്രചരണത്തിന്റെ പിന്നില്‍. ഭരണഘടന സ്ഥാപനങ്ങള്‍ ഈ ചതി തിരിച്ചറിയുമെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എ കെ ശശി അധ്യക്ഷ വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ജി.സുബോധനന്‍, ജി.എസ്.ബാബു, നെയ്യാറ്റിന്‍കര സനല്‍, ശരത് ചന്ദ്രപ്രസാദ്, ദളിത്‌കോണ്‍ഗ്രസ് നേതാക്കളായ, അജിത് മാട്ടൂല്‍, വി.റ്റി.സുരേന്ദ്രന്‍, ഇ.എസ്.ബൈജു, പ്രേം നവാസ്, കെ. മണികണ്ഠന്‍,എ.എസ്.അനൂപ്, സി.കെ. രവീന്ദ്രന്‍, എന്നിവര്‍ പ്രസംഗിച്ചു.