കൊച്ചി : പ്രമുഖ ഇലക്ട്രിക്ക് വാഹനകമ്പനിയായ അള്‍ട്രാവയലറ്റ് കൊച്ചിയില്‍ യുവി സ്‌പേസ് സ്റ്റേഷന്‍ എക്‌സ്പീരിയന്‍സ് സെന്റര്‍ തുറന്നു. പാലാരിവട്ടം ബൈപാസിലാണ് യു.വി സ്റ്റേഷന്‍.പൂനെയ്ക്കും അഹമ്മദാബാദിനും ശേഷം ഇന്ത്യയിലെ അള്‍ട്രാവയലറ്റിന്റെ നാലാമത്തെ കേന്ദ്രമാണിത്. കമ്പനിയുടെ മികവും പുതുമയോടുള്ള അഭിനിവേശവും വിളിച്ചറിയിക്കുന്നതാണ് കൊച്ചിയിലെ എക്‌സ്പീരിയന്‍സ് സെന്റര്‍. ലോകമെമ്പാടും ഇത്തരത്തില്‍ 50 എക്‌സ്പീരിയന്‍സ് സെന്ററുകള്‍ തുറക്കാനുള്ള ലക്ഷ്യത്തിലേക്കുള്ള ഒരു ചുവടുവെയ്പ്പാണ് കൊച്ചിയില്‍ കമ്പനി നടത്തിയിരിക്കുന്നത്.
അതിനൂതന സാങ്കേതികവിദ്യയും രൂപകല്‍പ്പനയും ഉപയോഗപ്പെടുത്തി ഇലക്ട്രിക്ക് മോട്ടോര്‍സൈക്കിളുകളുടെ വിപണിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ശ്രമിക്കുന്ന കമ്പനിയാണ് അള്‍ട്രാവയലറ്റ്. ബെംഗളൂരുവില്‍ കൈവരിച്ച വിജയമാണ് കമ്പനിയുടെ അടിത്തറ. 10.3 കിലോവാട്ട് ശേഷിയുള്ള എസ്ആര്‍ബി7 ലിഥിയം അയോണ്‍ ബാറ്ററിയാണ് എഫ്77 മാക് 2 എന്ന കമ്പനിയുടെ മോഡലിന് കരുത്തേകുന്നത്. പകരംവെയ്ക്കാനില്ലാത്ത റേഞ്ചും പ്രകടനവുമാണ് ഈ മോഡല്‍ കാഴ്ചവെക്കുന്നത്. 8 ലക്ഷം കിലോമീറ്റര്‍ ദൂരംവരെയാണ് ബാറ്ററിക്ക് അള്‍ട്രാവയലറ്റ് വാറന്റി വാഗ്ദാനം ചെയ്യുന്നത്. വിപണിയിലെ ഏറ്റവും മികച്ച ഈ വാറന്റി പോളിസി, ആഗോള ഇലക്ട്രിക്ക് വാഹനബ്രാന്‍ഡായ ടെസ്ലയെപ്പോലും മറികടക്കുന്നതാണ്.
അള്‍ട്രാവയലറ്റ് മുന്നോട്ടുവെയ്ക്കുന്ന ലക്ഷ്യങ്ങളോട് അടുത്തുനില്‍ക്കുന്നതാണ് കൊച്ചിയിലെ പുതിയ കേന്ദ്രം. ”ഡിസൈന്‍ ഇന്‍ ഇന്ത്യ, ഡിസൈന്‍ ഫോര്‍ ദി വേള്‍ഡ്” എന്ന ആശയം ഏറ്റെടുത്തുകൊണ്ടാണ് അള്‍ട്രാവയലറ്റ് എഫ്77 മാക് 2 രൂപകല്‍പന ചെയ്തിട്ടുള്ളത്. ലോകോത്തര നിലവാരമുള്ള മികച്ച ഇലക്ട്രിക്ക് മോട്ടോര്‍സൈക്കിള്‍ ആണ് എഫ്77 മാക് 2.
പുതിയ എക്‌സ്പീരിയന്‍സ് സെന്റര്‍, കൊച്ചി നഗരത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ഷോറൂമാണ്. 3500 സ്‌ക്വയര്‍ ഫീറ്റ് വലിപ്പമുള്ള കേന്ദ്രത്തില്‍ അള്‍ട്രാവയലറ്റ് വാഹനങ്ങളുടെ സെയില്‍സും സര്‍വീസും സ്‌പെയര്‍സും ഒരുക്കുന്ന 3 എസ് സമഗ്ര കേന്ദ്രമായി പ്രവര്‍ത്തിക്കും. സര്‍വീസിന് അത്യാധുനിക സംവിധാനങ്ങളാണുള്ളത്. ബെംഗളൂരുവിലെ ആസ്ഥാനകേന്ദ്രത്തിലുള്ള വിദഗ്ധ ടെക്നീഷ്യന്മാരുടെ സേവനം തത്സമയം ഫോണില്‍ ലഭിക്കും.
ഇലക്ട്രിക്ക് വാഹനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ശോഭനമായ ഒരു മാര്‍ക്കറ്റാണ് കൊച്ചി. എഫ്77 മാക് 2യിലൂടെ ഇലക്ട്രിക്ക് വാഹനങ്ങളോടിക്കുന്നതിന്റെ വേറിട്ടൊരനുഭവം കൊച്ചിക്കാര്‍ക്ക് നല്‍കാനാണ് ഉദ്ദേശമെന്ന് കൊച്ചിയില്‍ ഷോറൂം തുറന്നതെന്ന് കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ നാരായണ്‍ സുബ്രഹ്‌മണ്യം പറഞ്ഞു. ഇക്കൊല്ലത്തെ ദീപാവലിക്കുള്ളില്‍ ഇത്തരത്തിലുള്ള 10 കേന്ദ്രങ്ങള്‍ തുറക്കാനും ആലോചനയുണ്ട്.
പുതിയ സാങ്കേതികവിദ്യകള്‍ ഏറ്റവുമാദ്യം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരാണ് കൊച്ചിക്കാരെന്ന് അള്‍ട്രാവയലറ്റിന്റെ സിടിഒയും സഹസ്ഥാപകനുമായ നീരജ് രാജ്മോഹന്‍ പറഞ്ഞു.
Akshay