എഡ്മിന്റൻ : ഒക്ടോബർ മാസം ഒന്നാം തിയതി കാനഡ, നാഷണൽ സീനിയർസ് ദിനത്തോടനുബന്ധിച്ചു എഡ്മിന്റൻ നേർമ (NERMA ), കഴിഞ്ഞ പല വർഷങ്ങളായി നടത്തിവരുന്ന “സീനിയേഴ്സ് പിക്‌നിക് ദിനം “, ഈ വർഷവും സംഘടിപ്പിച്ചു. തുടർച്ചയായി നാലാമത്തെ തവണയാണ് NERMA വായോധികർക്കായി മാത്രമായുള്ള ഒത്തുചേരൽ സംഘടിപ്പിക്കുന്നത്.
ഒക്ടോബർ 5-നു NERMA സംഘടിപ്പിച്ച “സീനിയേഴ്സ് പിക്‌നിക് ദിനം ” അത്യന്തം വത്യസ്തത പുലർത്തുന്നതായിരുന്നു. നാട്ടിൽ നിന്നും മക്കളോടും കുഞ്ഞുമക്കളോടും ഒപ്പം കാനഡയിൽ വന്നു നിൽക്കുന്ന നമ്മുടെ മാതാപിതാക്കൾക്ക് ഇത് വളരെ ഉന്മേഷം പകരുന്ന യാത്രയായിരുന്നു. അന്നേ ദിവസം രാവിലെ മുതൽ വൈകീട്ട് വരെ മറ്റു ഉത്തരവാദിത്തങ്ങൾ ഒന്നും ഇല്ലാതെ തികച്ചും സ്വസ്ഥമായി അവരുടേത് മാത്രമായി ഒരു ദിനം. അതു തന്നെയായിരുന്നു NERMA, അവർക്ക് വേണ്ടി ഒരുക്കിയതും..
കാനഡയിലെ തിരക്കു നിറഞ്ഞ ജീവിതശൈലിയിൽ പലപ്പോഴും മക്കളിൽ നിന്നും , കൊച്ചുമക്കളിലിൽ നിന്നും ശ്രദ്ധ ലഭിക്കാതെ പോകുന്ന അവസരത്തിൽ നമ്മുടെ മുത്തശ്ശന്മാർക്കും, മുത്തശ്ശിമാർക്കും കൊടുക്കാൻ കഴിയുന്ന ഏറ്റവും നല്ല സമ്മാനമായിയാണ് , NERMA-യുടെ ഇങ്ങനെയുള്ള ഒത്തുചേരലുകളെ കാണുന്നത് .
വാർത്ത : ജോസഫ് ജോൺ കാൽഗറി