നുണകളെ ചരിത്രത്തിന്റെ മേലങ്കിയണിയിച്ച് വർഗീയതയുടെ വിഷവിത്തുകൾ പാകാൻ സംഘപരിവാർ ശക്തമായി ശ്രമിക്കുന്ന ഈ കാലത്ത് അതിനെതിരെ പ്രതിരോധം ഉയർത്തുന്ന ചരിത്രകാരിയാണ് റൊമില ഥാപ്പർ : മുഖ്യമന്ത്രി

Spread the love

നുണകളെ ചരിത്രത്തിന്റെ മേലങ്കിയണിയിച്ച് വർഗീയതയുടെ വിഷവിത്തുകൾ പാകാൻ സംഘപരിവാർ ശക്തമായി ശ്രമിക്കുന്ന ഈ കാലത്ത് അതിനെതിരെ പ്രതിരോധം ഉയർത്തുന്ന ചരിത്രകാരിയാണ് റൊമില ഥാപ്പർ. ഓറിയന്റലിസ്റ്റ് ധാരയുടെ വികലമായ ചരിത്ര രചനകളിൽ നിന്നും ഇന്ത്യയുടെ ചരിത്രത്തെ മോചിപ്പിച്ച് അതിനു ശാസ്ത്രീയവും അക്കാദമികവുമായ ആഴങ്ങൾ സമ്മാനിച്ച മാർക്സിസ്റ്റ് ചരിത്രകാരന്മാരുടെ മുൻനിരയിലാണ് റൊമില ഥാപ്പറിന്റെ സ്ഥാനം. പ്രഗദ്ഭയായ അക്കാദമീഷ്യൻ എന്നതിലുപരി ജനാധിപത്യ മതേതര മൂല്യങ്ങൾക്കായി സുധീരം നിലകൊണ്ട രാഷ്ട്രീയ വ്യക്തിത്വം കൂടിയാണവർ. പാഠപുസ്തകങ്ങളുടെ വക്രീകരണത്തിനെതിരേയും സർവ്വകലാശാലകളുടെ അക്കാദമിക സ്വാതന്ത്ര്യത്തിനു വേണ്ടിയും നിരന്തരം സ്വരമുയർത്തുന്ന റൊമില ഥാപ്പർ രാജ്യത്തെ പുരോഗമന മുന്നേറ്റങ്ങൾക്ക് പ്രചോദനം പകരുന്ന ബൗദ്ധിക സാന്നിധ്യമാണ്. നാലാമത് പിജി ദേശീയ പുരസ്കാരം റൊമില ഥാപർക്ക് സമ്മാനിക്കാൻ സാധിച്ചത് അഭിമാനകരമായ കാര്യമാണ്. അതിലൂടെ ഈ പുരസ്കാരം സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഉജ്ജ്വല സ്മരണകൾക്ക് ഏറ്റവും ഉചിതമായ അഭിവാദ്യമായി മാറുകയും ചെയ്യുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *