ആര്‍.ശങ്കര്‍ അനുസ്മരണം നവംബര്‍ 7ന്

Spread the love

മുന്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന ആര്‍.ശങ്കറിന്റെ ചരമവാര്‍ഷിക ദിനം വിപുലമായി ആചരിക്കുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനങ്ങളിലും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായും നവംബര്‍ 7ന് രാവിലെ 8.30ന് ആര്‍.ശങ്കര്‍ അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കും. കോണ്‍ഗ്രസ് നേതാക്കള്‍,സാഹിത്യ-സാംസ്‌കാരിക മേഖയിലെ പ്രമുഖര്‍ തുടങ്ങിയവര്‍ ആര്‍.ശങ്കര്‍ അനുസ്മരണ സമ്മേളനത്തിലും പുഷ്പാര്‍ച്ചനയിലും പങ്കെടുക്കും.

പാലക്കാട് ഡിസിസിയില്‍ രാവിലെ 10ന് നടക്കുന്ന അനുസ്മരണ പരിപാടികള്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പങ്കെടുക്കും. കെപിസിസി ആസ്ഥാനത്ത് രാവിലെ 9.30ന് ആര്‍.ശങ്കറിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തും.

 

Leave a Reply

Your email address will not be published. Required fields are marked *