ഇ.പി ജയരാജനെ ഭീഷണിപ്പെടുത്തി പാലക്കാട് എത്തിച്ച സി.പി.എം അദ്ദേഹത്തെ വീണ്ടും അപമാനിക്കുന്നു – പ്രതിപക്ഷ നേതാവ്

Spread the love

പ്രതിപക്ഷ നേതാവ് പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞത്. 14/11/2024)

പാലക്കാട്  :  എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ കുറിച്ചുള്ള അഭിപ്രായം തുറന്നു പറഞ്ഞ ഇ.പി ജയരാജനെ സി.പി.എ ഭീഷണിപ്പെടുത്തിയാണ് പാലക്കാട് എത്തിച്ച് അദ്ദേഹം എഴുതിയതിന് എതിരായി സംസാരിപ്പിക്കുന്നത്. ഇ.പി ജയരാജനെ സി.പി.എം നേതൃത്വം വീണ്ടും അപമാനിക്കുകയാണ്.

ഇല്ലാത്ത ആരുടെയെങ്കിലും വോട്ട് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദി റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റാണ്. വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറയുന്ന സി.പി.എം ജില്ലാ സെക്രട്ടറി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെയും ഭാര്യയുടെയും വോട്ടാണ് ആദ്യം തടയേണ്ടത്. ഇവിടെ താമസക്കാരനല്ലാത്ത സ്ഥാനാര്‍ത്ഥിയുടെയും ഭാര്യയുടെയും വോട്ട് ഒരു ബൂത്തില്‍ അവസാനമായി ചേര്‍ത്തിട്ടുണ്ട്. തിരുവില്വാമലക്കാരനായ സ്ഥാനാര്‍ത്ഥി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു വേണ്ടി ഒറ്റപ്പാലത്ത് വോട്ട് ചേര്‍ത്തു. അവിടെ നിന്നുമാണ് പാലക്കാട് ഇപ്പോള്‍ വോട്ട് ചേര്‍ത്തിരിക്കുന്നത്. അഡീഷണല്‍ ലിസ്റ്റില്‍ അവസാനത്തെ വോട്ടാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെയും ഭാര്യയുടെയും. ഇങ്ങോട്ട് ആരോപണം ഉന്നയിക്കുമ്പോള്‍ നാല് വിരല്‍ സ്വന്തം നെഞ്ചത്തേക്ക് ആണെന്ന് സി.പി.എം ആലോചിക്കണം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വോട്ട് ചേര്‍ത്തിരിക്കുന്നത് വ്യാജമായാണ്. സി.പി.എം ജില്ലാ സെക്രട്ടറി ആദ്യം പോയി സ്ഥാനാര്‍ത്ഥിയെയും ഭാര്യയെയും തടയട്ടെ. ആറു മാസം തുടര്‍ച്ചയായി താമസിച്ചതിന്റെ റെസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മാത്രമെ വോട്ട് ചേര്‍ക്കാനാകൂ. എന്നാല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആറു മാസം തുടര്‍ച്ചയായി പാലക്കാട് താമസിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് നടക്കുമെന്നു കണ്ടപ്പോഴാണ് സ്ഥാനാര്‍ത്ഥിയാകുന്നതിനു വേണ്ടി ഇവിടെ അടുത്തിടെ വാടക വീട് എടുത്തത്. വോട്ട് ചേര്‍ക്കുന്നതിനു വേണ്ടി അദ്ദേഹം ഹാജരാക്കിയിരിക്കുന്നത് വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ്. ആദ്യം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വോട്ട് തടഞ്ഞ ശേഷം സി.പി.എം ജില്ലാ സെക്രട്ടറി മറ്റുള്ളവരുടെ വോട്ട് തടഞ്ഞാല്‍ മതി. വോട്ടര്‍ പട്ടികയില്‍ പേരുള്ള ഒരാള്‍ തിരിച്ചറിയല്‍ കാര്‍ഡുമായി വോട്ട് ചെയ്യാന്‍ എത്തിയാല്‍ അയാളെ തടയാന്‍ ആര്‍ക്കും അവകാശമില്ല. ഫോട്ടോയില്‍ കാണുന്ന ആള്‍ തന്നെയാണോ എന്ന് ഉറപ്പു വരുത്തുക മാത്രമാണ് പ്രിസൈഡിങ് ഓഫീസറുടെ ചുമതല. വോട്ട് ചെയ്യാന്‍ എത്തുന്നവരെ തടയുമെന്ന് പറഞ്ഞ സി.പി.എം ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കുകയാണ് വേണ്ടത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി താമസിക്കുന്ന ഫ്‌ളാറ്റിലും അവിടെ അല്ലാത്ത ആളുകളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. ഞങ്ങള്‍ ആരും ആ പണിക്ക് പോയിട്ടില്ല. യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഞങ്ങള്‍ക്ക് ചേര്‍ക്കാനുള്ള വോട്ടുകള്‍ മാത്രമാണ് ചേര്‍ത്തത്. പക്ഷെ സി.പി.എം ഒരു പണിയും ചെയ്തിട്ടില്ല. അത് ചെയ്യേണ്ട ജില്ലാ സെക്രട്ടറി വോട്ട് ചേര്‍ത്തവരെ കളങ്കപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇപ്പോള്‍ ആരാണ് കള്ളവോട്ട് ചേര്‍ത്തതെന്ന് മനസിലായല്ലോ? എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എങ്ങനെയാണ് ഇവിടെ വോട്ട് ചേര്‍ത്തതെന്നതിന് ആദ്യം മറുപടി പറയട്ടെ. ഇവിടെ വോട്ട് ചേര്‍ത്താല്‍ ഇവിടുത്തുകാരനാകുമോ?

മന്ത്രി എം.ബി രാജേഷും അളിയനും ചേര്‍ന്നുണ്ടാക്കി നാടകളെല്ലാം ഏഴുനിലയില്‍ പൊട്ടി. സ്ഥാനാര്‍ത്ഥിയെക്കൊണ്ട് സി.പി.എം അനുഭവിക്കാന്‍ പോകുന്നതേയുള്ളൂ. പിണറായി വിജയന്‍ കഴിഞ്ഞാല്‍ എം.വി ഗേവിന്ദനേക്കാള്‍ സീനിയര്‍ നേതാവാണ് ഇ.പി ജയരാജന്‍. സി.പി.എം ഇ.പി ജയരാജനെ വീണ്ടും അപമാനിക്കുകയാണ്. പുസ്തകം എഴുതിയത് ഇ.പി തന്നെയാണെന്ന് എല്ലാവര്‍ക്കും അറിയാം. തിരഞ്ഞെടുപ്പ് ആയതു കൊണ്ടാണ് ഇ.പിയും സി.പി.എമ്മും കള്ളം പറഞ്ഞത്. പുസ്തകം പുറത്താക്കിയത് പാര്‍ട്ടിയിലെ ഇ.പിയുടെ മിത്രങ്ങളാണോ ശത്രുക്കളാണോ എന്നു മാത്രം അന്വേഷിച്ചാല്‍ മതി. നവീന്‍ ബാബുവിന്റെ വീട്ടില്‍ പോയി കുടുംബത്തിനൊപ്പമാണെന്നു പറഞ്ഞ എം.വി ഗോവിന്ദന്റെ ഭാര്യയാണ് പി.പി ദിവ്യയെ ജയിലില്‍ എത്തി സ്വീകരിച്ചത്. പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ പ്രശാന്തന്‍ ആരുടെ ബിനാമിയാണെന്ന് അന്വേഷിക്കണം. ആ സി.പി.എം നേതാവ് ആരാണെന്ന് അന്വേഷിക്കണം. പി.പി ദിവ്യ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയാണ് എം.വി ഗോവിന്ദന്‍ അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയെ ജയിലിലേക്ക് പറഞ്ഞുവിട്ടത്. എന്തൊരു കാപട്യവും വഞ്ചനയുമാണ് ചെയ്തത്. ആന്തൂര്‍ സാജന്റെ മരണത്തിന് കാണക്കാരിയെന്ന ആരോപണം നേരിട്ടയാളാണ് ശ്യാമള ഗോവിന്ദന്‍. അതുപോലെ നവീന്‍ ബാബുവിന്റെ മരണത്തിന് കാരണക്കാരിയാണ് പി.പി ദിവ്യ. രണ്ടു കുടുംബനാഥന്‍മാര്‍ ആത്മഹത്യ ചെയ്യുന്നതിന് കാരണക്കാരായ രണ്ടു പേരും തമ്മില്‍ ജയില്‍ മുറ്റത്തുവച്ച് നടത്തിയ സംഗമം കേരള രാഷ്ട്രീയ ചരിത്രത്തിലെ അപൂര്‍വസംഗമമായി അടയാളപ്പെടുത്തേണ്ടതാണ്. പക്ഷെ ഒരു മാധ്യമങ്ങളും അത് പ്രത്യേകമായി അടയാളപ്പെടുത്തിയില്ല. സി.പി.എം കാണിക്കുന്നത് മുഴുവന്‍ നാടകമാണ്.

വയനാട്ടില്‍ ഭൂരിപക്ഷം കുറയുമെന്ന് കരുതുന്നില്ല. മത്സരിച്ചിട്ടു കാര്യമില്ലെന്നു കരുതിയ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകരാണ് വോട്ട് ചെയ്യാന്‍ എത്താതിരുന്നത്. അവര്‍ ബൂത്തില്‍ എത്തിയാല്‍ പ്രിയങ്ക ഗാന്ധിക്ക് വോട്ട് ചെയ്യും. അതുകൊണ്ടു തന്നെ അവരോട് വോട്ട് ചെയ്യാന്‍ പോകേണ്ടെന്ന് പാര്‍ട്ടിയും പറഞ്ഞിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. ഞങ്ങളുടെ വോട്ടര്‍മാരെല്ലാം വോട്ട് ചെയ്തിട്ടുണ്ട്. എന്തെങ്കിലും കുറവുണ്ടോയെന്ന് പരിശോധിക്കും. ചേലക്കരയില്‍ കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ചെയ്തതിനേക്കാള്‍ പന്തീരായിരം വോട്ടുകള്‍ ഇത്തവണ കൂടുതലായി ചെയ്തു. പോളിംഗ് കൂടിയ സാഹചര്യത്തില്‍ മൂവായിരത്തിനും അയ്യായിരത്തിനും ഇടയില്‍ ഭൂരിപക്ഷത്തിന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിക്കും. പാലക്കാട് നാല് റിവ്യൂ മീറ്റിങുകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്ന് പറഞ്ഞത്. ബി.ജെ.പിയിലേക്ക് സീറ്റ് തേടി പോയ ഒരാള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം കൊടുത്തതോടെ രണ്ടാ സ്ഥാനത്ത് എത്തനുള്ള സാധ്യത സി.പി.എം തന്നെ ഇല്ലാതാക്കി. നിവില്‍ മൂന്നാം സ്ഥാനത്താണെന്നു മനസിലാക്കിയ സി.പി.എം ഇപ്പോള്‍ ചെയ്യുന്ന പണികളെല്ലാം ബി.ജെ.പിയെ സഹായിക്കുന്നതിനു വേണ്ടിയുള്ളതാണ്. പതിനായിരത്തില്‍ കൂടുതല്‍ വോട്ടിന്റെ ഭൂരിപക്ഷത്തിന് രാഹുല്‍ വിജയിക്കുമെന്നാണ് വിലയിരുത്തല്‍. സി.പി.എമ്മും ബി.ജെ.പിയും ഓരോന്നു ചെയ്യുന്നതിനാല്‍ ഭൂരിപക്ഷം പതിനയ്യായിരം വരെ പോയാലും അദ്ഭുതപ്പെടാനില്ല. സാധാരണ പ്രവര്‍ത്തിക്കുന്നതു പോലെയല്ല ചേലക്കരയിലും പാലക്കാടും യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തിയത്. അതിന്റെ ഫലം ലഭിക്കും. നല്ല കമ്മ്യൂണിസ്റ്റുകാര്‍ ഒരിക്കലും സി.പി.എമ്മിന് വോട്ട് ചെയ്യില്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലേതു പോലെ സി.പി.എം വോട്ടുകളും യു.ഡി.എഫിന് ലഭിക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *