പ്രൊബേഷൻ ദിനാചരണം സംഘടിപ്പിച്ചു

Spread the love

കോട്ടയം : സാമൂഹികനീതി വകുപ്പ് ജില്ലാ പ്രൊബേഷൻ ഓഫീസിന്റെയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടേയും നേതൃത്വത്തിൽ പ്രൊബേഷൻ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ കോടതി ഹാളിൽ അഡീഷണൽ സെഷൻസ് ജഡ്ജി പി. മോഹനകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എച്ച്. റോഷിനി അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സിവിൽ ജഡ്ജിയുമായ ജി. പ്രവീൺ കുമാർ, ജില്ലാ സാമൂഹികനീതി ഓഫീസർ പി. പ്രദീപ്, ജില്ലാ പ്രൊബേഷൻ ഓഫീസർ എം. സബീനാ ബീഗം എന്നിവർ പ്രസംഗിച്ചു. ലക്ഷദ്വീപ് മുൻസിഫ് മജിസ്‌ട്രേറ്റ്് പി.കെ. ജിജിമോൾ, മുൻ ജില്ലാ സാമൂഹികനീതി ഓഫീസർ ഏലിയാസ് തോമസ്, വിഷ്ണു വിനോദ് എന്നിവർ വിവിധ വിഷയത്തിൽ ക്ലാസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *