കെപിസിസി ശക്തമായി പ്രതിഷേധിച്ചു

Spread the love

കോഴിക്കോട് ചേവായൂര്‍ ബാങ്ക് തിരഞ്ഞെടുപ്പിനിടെ കെപിസിസി ജനറല്‍ സെക്രട്ടറി പിഎം നിയാസിനെ ക്രൂരമായി മര്‍ദ്ദിക്കുകയും എംകെ രാഘവന്‍ എംപി ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും ആക്രമിക്കുകയും ചെയ്ത സിപിഎമ്മിന്റെ കിരാത നടപടിയില്‍ കെപിസിസി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ജനാധിപത്യത്തില്‍ കേട്ടുകേള്‍വിയില്ലാത്ത നടപടികളാണ് കോഴിക്കോട് ചേവായൂര്‍ ബാങ്ക് തിരഞ്ഞെടുപ്പിനിടെ നടന്നത്. പരാജയഭീതി കാരണം സിപിഎം വ്യാപക അക്രമം ആഴിച്ചുവിട്ടു. വ്യാപകമായി കള്ളവോട്ടും നേതാക്കള്‍ക്കെതിരെ അക്രമവും നടത്തിയപ്പോള്‍ പോലീസുകാര്‍ കാഴ്ചക്കാരായി. അക്രമികള്‍ക്ക് സഹായം ചെയ്യുന്ന നിലപാടായിരുന്നു പോലീസിന്റെത്.

സിപിഎമ്മിന്റെ ജനാധിപത്യ വിരുദ്ധ നടപടിയെ കെപിസിസി നിയമപരമായും രാഷ്ട്രീയപരമായും നേരിടും. നേതാക്കളെയും പ്രവര്‍ത്തകരെയും അക്രമിച്ച സിപിഎം ഗുണ്ടകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കെപിസിസി അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *