മെഡിക്കല്‍ കോളേജിലേക്ക് വിവിധ ക്വട്ടേഷനുകള്‍ ക്ഷണിച്ചു

Spread the love

ആലപ്പുഴ ഗവ. ടി. ഡി മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗത്തിലേക്ക് പോസ്റ്റുമോര്‍ട്ടം പരിശോധനയുടെ ഭാഗമായ സ്‌ക്രൂ ക്യാപ്പുള്ള പ്ലാസ്റ്റിക് ബോട്ടിലുകള്‍ (1000 മി. ലി), (100 മി. ലി) വാങ്ങി നല്‍കുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 3 ഉച്ചക്ക് 2 മണി. കൂടാതെ ഫോറന്‍സിക് വിഭാഗത്തിലേക്ക് പോസ്റ്റുമോര്‍ട്ടം പരിശോധനയുടെ ഭാഗമായ ഏപ്രണ്‍ (ഡിസ്പോസിബിള്‍-ആറ് അടി നീളം) വാങ്ങി നല്‍കുന്നതിനും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 2 പകല്‍ 12 മണി.
ഗവ. ടി. ഡി മെഡിക്കല്‍ കോളേജിലെ സെന്‍ട്രല്‍ ലൈബ്രറി പുതിയ ലൈബ്രറി കെട്ടിടത്തിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് മേശകളുടെ അറ്റകുറ്റപ്പണിക്കും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 27 പകല്‍ 12 മണി. പ്രിന്‍സിപ്പല്‍, ഗവ. റ്റി ഡി മെഡിക്കല്‍ കോളേജ്, ആലപ്പുഴ എന്ന വിലാസത്തിലാണ് ക്വട്ടേഷനുകള്‍ സമര്‍പ്പിക്കേണ്ടത്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0477-2282015.

Leave a Reply

Your email address will not be published. Required fields are marked *