ട്രംപിന്റെ വിജയം; അമേരിക്ക പഴയ പ്രതാപത്തിലേക്ക്‌ – മലയാളി റിപ്പബ്ലിക്കൻ ഫോറം ഓഫ് ടെക്സാസ്

Spread the love

ഹൂസ്റ്റൺ : ഡൊണാൾഡ് ട്രംപിന്റെ വിജയം അമേരിക്കയെ പഴയ പ്രതാപത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരുമെന്ന്‌ മലയാളീ റിപ്പബ്ളിക്കന്‍ ഫോറം ഓഫ്‌ ടെക്സാസ്‌ വിലയിരുത്തി.

അമേരിക്കന്‍ പ്രസിഡണ്റ്റായി ഡൊണാള്‍ഡ്‌ ട്രമ്പ്‌ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിൻറെ വിജയഘോഷത്തിനായി ചേര്‍ന്ന മലയാളി റിപ്പബ്ളിക്കന്‍ ഫോറം ഓഫ്‌ ടെക്സാസ്‌ സമ്മേളത്തിലാണ്‌ ഈ വിലയിരുത്തല്‍ നടത്തിയത്‌. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ ഭരണമായിരുന്നു ബൈഡന്‍-ഹാരിസ്‌ ഭരണമെന്നും അതിനു ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ്‌ ഡെമോക്രറ്റിക്‌ പാര്‍ട്ടിക്ക്‌ പൊതു തിരഞ്ഞെടുപ്പില്‍ നേരിട്ടതെന്നും സമ്മേളനം വിലയിരുത്തി.

പ്രസിഡണ്റ്റ്‌ തിരഞ്ഞെടുപ്പില്‍ മാത്രമല്ല സെനറ്റിലും ഹൌസിലും ഭൂരിപക്ഷം ഡെമോക്രാറ്റിക്‌ പാര്‍ട്ടിക്ക്‌ നഷ്ടപ്പെട്ടത്‌ അതുകൊണ്ടാണെന്നും സമ്മേളനത്തിന്‌ എത്തിയവര്‍ ഒന്നടങ്കം അഭിപ്രായപ്പെടുകയുണ്ടായി.

ഹ്യൂസ്റ്റനു സമീപമുള്ള ഫ്രസ്നോയില്‍ വച്ചായിരുന്നു സമ്മേളനം കൂടിയത്‌. റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍ അംഗങ്ങളായവരും അനുഭവമുള്ളവരുമായ അനേകമാളുകള്‍ വിജയാഘോഷത്തില്‍ പങ്കുചേരാനായി എത്തിയിരുന്നു.

ഡാന്‍ മാത്യുസിണ്റ്റെ പ്രാര്‍ഥനയ്ക്കു ശേഷം വിജയത്തിണ്റ്റെ സന്തോഷ സൂചകമായ ലഡു മേരി(പേളി) ചെറിയാന്‍ വിതരണം ചെയ്തുകൊണ്ടായിരുന്നു സമ്മേളനം തുടങ്ങിയത്‌. ജോണ്‍ സി വിഴലില്‍ എംസിയായ സമ്മേളനത്തില്‍ തോമസ്‌ ചെറിയാന്‍ അധ്യക്ഷത വഹിച്ചു.

തോമസ്‌ ചെറിയാന്‍ എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും സ്വാഗതം പറഞ്ഞു. ഡെമോക്രറ്റുകള്‍ക്ക്‌ ഭൂരിപക്ഷമുള്ള ഫോര്‍ട്ട്ബെണ്റ്റ്‌ കൌണ്ടിയില്‍ ശക്തമായ മത്സരം കാഴ്ചവയ്ക്കുകയും നേരിയ ഭൂരിപക്ഷത്തിന്‌ പരാജയപ്പെടുകയും ചെയ്ത ഫോര്‍ട്ട്‌ ബെന്‍ഡ്‌ കൌണ്ടി റ്റാക്സ്‌ അസ്സെസര്‍ കളക്ടറായി മത്സരിച്ച ജെയ്സന്‍ ജോസഫിനെ അനുമോദിക്കുകയുണ്ടായി.

റീകൌണ്റ്റിനായി അധികൃതരെ സമീപിച്ചിട്ടുണ്ടെന്നും അതില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. ട്രമ്പ്‌ അമേരിക്കയ്ക്ക്‌ പുതുജീവന്‍ നല്‍കുമെന്നും അദ്ദേഹം പറയുകയുണ്ടായി. തുടര്‍ന്ന്‌ മാധ്യമ പ്രവര്‍ത്തകരായ ബ്ളെസ്സന്‍ ഹ്യൂസ്റ്റന്‍, ജോര്‍ജ്‌ കാക്കനാട്‌, ഇന്‍ഡോ അമേരിക്കന്‍ റിപ്പബ്ളിക്കന്‍ ഫോറത്തിണ്റ്റെ നേതാക്കളായ ഡാന്‍ മാത്യുസ്‌. അഡ്വക്കേറ്റ്‌ മാത്യു വൈരമണ്‍, ജെയിംസ്‌ മുട്ടുങ്കല്‍, ടോം വിരിപ്പിന്‍ മാഗ്‌ മുന്‍ പ്രസിഡണ്ട് മാര്‍ട്ടിന്‍ ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ജോണ്‍ സി വിഴലില്‍ എത്തി ചേര്‍ന്ന ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. ഏകദേശം നൂറോളം പേർ സമ്മേളനത്തില്‍ പങ്കെടുക്കുകയുണ്ടായി. ഡിന്നറോടു കുടി സമ്മേളനം സമാപിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *