സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള നാട്ടകം ഇന്ത്യാപ്രസ്സ് പുരയിടത്തില്‍ സഹകരണവകുപ്പ് നിര്‍മ്മിച്ച അക്ഷരം മ്യൂസിയത്തിന്റെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം 2024 നവംബര്‍ 26-ന് ഉച്ചക്ക് 3 മണിക്ക് നാട്ടകം ഇന്ത്യാപ്രസ്സ് പുരയിടത്തില്‍വെച്ച് ബഹുമാനപ്പെട്ട തുറമുഖം-സഹകരണം-ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. വി. എന്‍. വാസവന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് നിര്‍വ്വഹിക്കും. മ്യൂസിയം ഉദ്ഘാടനത്തോടൊപ്പം ലെറ്റര്‍ ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ പ്രഖ്യാപനവും നിര്‍വ്വഹിക്കും. പ്രസ്തുതയോഗത്തില്‍വെച്ച് സഹകരണവകുപ്പും സാഹിത്യപ്രവര്‍ത്തക സഹകരണസംഘവും സംയുക്തമായി ഏര്‍പ്പെടുത്തിയ അഞ്ചാമത് അക്ഷരപുരസ്കാരം ശ്രീ. എം. മുകുന്ദന് ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് സമര്‍പ്പിക്കും. യോഗത്തില്‍ ഡോ. വീണ എന്‍. മാധവന് IAS (ഗവ. സെക്രട്ടറി, സഹകരണവകുപ്പ്) സ്വാഗതവും അഡ്വ. പി. കെ. ഹരികുമാര്‍ (പ്രസിഡണ്ട്, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം) ആമുഖപ്രഭാഷണവും ഡോ. ഡി. സജിത് ബാബു IAS സഹകരണസംഘം രജിസ്ട്രാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ഭാഷയ്ക്കും സാഹിത്യത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട് പൂര്‍ത്തീകരിച്ചിരിക്കുന്ന ഈ മ്യൂസിയത്തിന്റെ ഉദ്ഘാടനചടങ്ങില്‍ മലയാളത്തിന്റെ സാഹിത്യപ്രതിഭകളായ ശ്രീ. ടി. പദ്മനാഭന്, ശ്രീ. എം. കെ. സാനു, ശ്രീ. എം. മുകുന്ദന്, ശ്രീ. എന്‍. എസ്. മാധവന്, പ്രൊഫ. വി. മധുസൂദനന്‍നായര്‍, ശ്രീ. ഏഴാച്ചേരി രാമചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുക്കും. കൂടാതെ ചരിത്രകാരനായ ഡോ. എം. ആര്. രാഘവവാരിയര്‍, ശ്രീ. തോമസ് ജേക്കബ്, ശ്രീ. മുരുകന് കാട്ടാക്കട, ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സ്, ഡല്‍ഹി റോക്ക് ആര്‍ട്ട് ഡിവിഷന് മേധാവി ഡോ. റിച്ച നെഗി, നാഷണല്‍ മ്യൂസിയം അസിസ്റ്റന്റ്ക്യൂറേറ്റര് മൗമിത ധര് തുടങ്ങിയവരും പങ്കെടുക്കും.