ഐ.സി.ടി. അക്കാദമിയുടെ ഓൺലൈൻ സ്കില്ലിംഗ് പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആരംഭിച്ചു

Spread the love

തിരുവനന്തപുരം: ഐ.സി.ടി. അക്കാദമി ഓഫ് കേരള അപ്‌സ്കില്ലിംഗ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ പ്രോഗ്രാമുകൾ ഉപയോഗിച്ച് വിദ്യാർത്ഥികളെ വൈദഗ്ധ്യമുള്ള ജോലി ചെയ്യുന്ന പ്രൊഫഷണലുകളാക്കി മാറ്റുക എന്നതാണ് ഐ.സി.ടി. അക്കാദമിയുടെ പ്രാഥമിക ലക്ഷ്യം. കേരള സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ ഒരു സംരംഭമാണ് ഐ.സി.ടി. അക്കാദമി ഓഫ് കേരള.

വിദ്യാർത്ഥികളെ അവരുടെ സാങ്കേതിക വൈദഗ്ധ്യം മെച്ചപ്പെടുത്താനും വികസിപ്പിക്കാനും സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്ത ഓൺലൈൻ കോഴ്സുകളാണ് അപ്‌സ്കില്ലിംഗ് പ്രോഗ്രാമുകൾ. ഡിജിറ്റൽ മാർക്കറ്റിംഗ്, ഡെവ്‌ഓപ്‌സ് ആസൂർ, UI/UX ഡിസൈൻ ഇൻ ഫിഗ്മ, AWS സർട്ടിഫൈഡ് ഡെവലപ്പർ എന്നിവയാണ് ഇപ്പോൾ നൽകുന്ന പ്രോഗ്രാമുകൾ. എഞ്ചിനീയറിംഗ്, സയൻസ് ബിരുദധാരികൾക്കും ഗണിതത്തിലും കമ്പ്യൂട്ടർ അടിസ്ഥാനകാര്യങ്ങളിലും അറിവുള്ള ഡിപ്ലോമയുള്ളവർക്കും ഈ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. ഈ പ്രോഗ്രാമുകളിൽ പങ്കെടുക്കുന്നവർക്ക് മൂന്ന് മാസത്തെ ലിങ്ക്ഡ്ഇൻ ലേണിംഗ് ആക്‌സസ്, എംപ്ലോയബിലിറ്റി സ്കിൽസ് ട്രെയിനിംഗ്, ഇൻഡസ്ട്രി വിദഗ്ധർ നയിക്കുന്ന ക്ലാസുകൾ എന്നിവയും ലഭിക്കും. ദൈർഘ്യം 275 മണിക്കൂറാണ്. തത്സമയ ഓൺലൈൻ ക്ലാസുകൾ, സമയം സ്വയം ക്രമീകരിച്ച് പഠിക്കാനുള്ള അവസരം, ക്യാപ്‌സ്റ്റോൺ പ്രോജക്ടുകൾ, ക്ലൗഡ് കമ്പ്യൂട്ടിംഗ്, അടിസ്ഥാനകാര്യങ്ങളിൽ അധിക പരിശീലനം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. 2024 ഡിസംബർ 10 വരെ അപേക്ഷിക്കാം.

അപ്‌സ്‌കില്ലിംഗ് പ്രോഗ്രാമുകൾക്ക് പുറമേ, 375 മണിക്കൂർ ദൈർഘ്യമുള്ള ഇൻഡസ്ട്രി റെഡിനസ് പ്രോഗ്രാമുകളും ICTAK വാഗ്ദാനം ചെയ്യുന്നു. തിരഞ്ഞെടുത്ത പ്രോഗ്രാമുകൾ ഐ.സി.ടി. അക്കാദമിയുടെ ടെക്നോപാർക്ക്, ഇൻഫോപാർക്ക് സെൻ്ററുകളിൽ ഓഫ്‌ലൈനായി പഠിക്കാനും അവസരമുണ്ട്. നിലവിൽ ലഭ്യമായ എല്ലാ പ്രോഗ്രാമുകളുടെയും വിശദമായ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

ഈ പ്രോഗ്രാമുകളിൽ ചേരാൻ ആഗ്രഹിക്കുന്നവർ ഈ ലിങ്കിൽ വിവരങ്ങൾ നൽകിയാൽ പ്രോഗ്രാം ഫീസിൽ പ്രത്യേക കിഴിവും നേടാം: https://ictkerala.org/interest

കൂടുതൽ വിവരങ്ങൾക്ക്, +91 75 940 51437, 0471 2700 811 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക അല്ലെങ്കിൽ ഇ-മെയിൽ: [email protected]

PGS Sooraj

Author

Leave a Reply

Your email address will not be published. Required fields are marked *