കൊല്ലം: ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്റെ ഡയമണ്ട് ജ്വല്ലറി ഷോയ്ക്ക് തുടക്കമായി. പ്രശസ്ത സിനിമാതാരം അന്ന ബെന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജോയ്ആലുക്കാസ് ഷോറൂമില്‍ നവംബര്‍ 29 മുതല്‍ ഡിസംബര്‍ 15 വരെയാണ് ഡയമണ്ട് ജ്വല്ലറി ഷോ നടക്കുന്നത്. ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട്, പ്രഷ്യസ് ആഭരണങ്ങള്‍ തുടങ്ങിയവയുടെ എക്‌സ്‌ക്ലൂസീവ് കളക്ഷനുകളുടെ വിശാലമായ ശേഖരങ്ങള്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ, ഒരു ലക്ഷം രൂപയ്ക്കോ അതിനു മുകളിലോ വരുന്ന ഡയമണ്ട് ആഭരണ പര്‍ച്ചേസുകള്‍ക്ക് 1 ഗ്രാം സ്വര്‍ണ നാണയം സൗജന്യമായി ലഭിക്കും.
ഡയമണ്ടിനോടും ഡിസൈന്‍ വൈദഗ്ധ്യത്തിലെ മികവിനോടുമുള്ള ജോയ്ആലുക്കാസിന്റെ പ്രതിബദ്ധതയാണ് ജോയ്ആലുക്കാസ് ഡയമണ്ട് ജ്വല്ലറി ഷോ എന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് എംഡിയും ചെയര്‍മാനുമായ ജോയ് ആലുക്കാസ് പറഞ്ഞു. അതിസൂക്ഷ്മമായ ഡിസൈനുകളില്‍ രൂപകല്‍പ്പന ചെയ്ത സവിശേഷമായ ഈ കളക്ഷനുകള്‍ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികച്ച ഷോപ്പിംഗ് അനുഭവമായിരിക്കും എന്ന് ഉറപ്പാണ്. കൊല്ലത്ത് ഷോ നടത്തുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ജോയ്ആലുക്കാസ് ജ്വല്ലറി ജനറൽ മാനേജർ പി ഡി ജോസ്, മാർക്കറ്റിംഗ് ഡെപ്യൂട്ടി ജനറൽ മാനേജർ അനീഷ് വര്ഗീസ്, ഇന്ത്യ ഓപ്പറേഷൻസിന്റെ റീറ്റെയ്ൽ മാനേജർ രാജേഷ് കൃഷ്ണൻ തുടങ്ങിയവര്‍ പങ്കെടുത്തു.
Photo Caption: ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്റെ ഡയമണ്ട് ജ്വല്ലറി ഷോ കൊല്ലത്ത് തുടക്കമായി. ചടങ്ങില്‍ പ്രശസ്ത നടി അന്ന ബെൻ, ജോയ്ആലുക്കാസ് ജ്വല്ലറി ജനറൽ മാനേജർ പി ഡി ജോസ്, മാർക്കറ്റിംഗ് ഡെപ്യൂട്ടി ജനറൽ മാനേജർ അനീഷ് വര്ഗീസ്, ഇന്ത്യ ഓപ്പറേഷൻസിന്റെ റീറ്റെയ്ൽ മാനേജർ രാജേഷ് കൃഷ്ണൻ തുടങ്ങിയവര്‍ പങ്കെടുത്തു.
NIDHI V