കൊച്ചിക്കാര്‍ക്കിഷ്ടം ചിക്കന്‍ ബിരിയാണി; കടലക്കറിക്കും മൈസൂര്‍ പാക്കിനും ആവശ്യക്കാരേറെ

Spread the love

കൊച്ചി. ഭക്ഷണക്കാര്യത്തില്‍ കൊച്ചിക്കാര്‍ പാരമ്പര്യത്തോടൊപ്പം പുതുമയും ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നതായി സ്വിഗ്ഗിയുടെ കണക്കുകള്‍. കൊച്ചിയില്‍ ചിക്കന്‍ ബിരിയാണിക്കൊപ്പം നോണ്‍ വെജ് സ്ട്രിപ്പുകള്‍ക്കും ചോക്കോ ലാവ കേക്കുകളും ദക്ഷിണേന്ത്യന്‍ ബ്രേക്ക്ഫാസ്റ്റിനും 2024ല്‍ ഏറെ ആവശ്യക്കാര്‍ ഉണ്ടെന്ന് സ്വിഗ്ഗിയുടെ 2024ലെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കൊച്ചിക്കാര്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണത്തില്‍ ചിക്കന്‍ ബിരിയാണി തന്നെയാണ് മുന്നില്‍. 2024ല്‍ 11 ലക്ഷം ബിരിയാണിയുടെ ഓര്‍ഡറാണ് സ്വിഗ്ഗി വഴി ഡെലിവര്‍ ചെയ്യ്തിട്ടുള്ളത്. ലഘു ഭക്ഷണത്തില്‍ ചിക്കന്‍ ഷവര്‍മയാണ് ഒന്നാം സ്ഥാനത്ത്. 79,713 ഷവര്‍മയാണ് സ്വിഗ്ഗി ഡെലിവര്‍ ചെയ്യ്തിട്ടുള്ളത്. ചിക്കന്‍ റോളും ചിക്കന്‍ മോമോയുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. 19,381 ഓര്‍ഡറുകളുമായി ചോക്ലേറ്റ് ലാവ കേക്ക് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ചോക്ലേറ്റ് ക്രീം കേക്ക് തൊട്ട് പിറകില്‍ തന്നെയുണ്ട്.

പ്രാതലിന് പ്രിയങ്കരം ദോശ തന്നെ. 2.23 ലക്ഷം ദോശയാണ് 2024ല്‍ ഓര്‍ഡര്‍ ചെയ്യ്തത്. കടലക്കറിയും പൂരിയും ഇഡ്ഡലിയും കൊച്ചിക്കാര്‍ക്ക് പ്രിയപ്പെട്ടതാണ്. ഗീ മൈസൂര്‍ പാക്കും, ചോക്കാ ലാവ കേക്കിനും മില്‍ക്ക് കേക്കിനും കിണ്ണത്തപ്പവുമാണ് മധുരത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ദീപാവലിക്കാലത്താണ് മധുരത്തോടുള്ള പ്രിയം പ്രകടമാകുന്നത്. വൈറ്റ് മില്‍ക്ക് ചോക്ലേറ്റ് കേക്കും സിനമണ്‍ റോളും പാലട പായസവും കൊച്ചിക്കാരുടെ ആഘോഷ വേളകളെ ആനന്ദകരമാക്കുന്നു. 31 ലക്ഷം ഡിന്നര്‍ ഓര്‍ഡറുകളാണ് ഈ വര്‍ഷം സ്വിഗ്ഗിക്ക് ലഭിച്ചത്. 17,622 രൂപ ചെലവിട്ട് 18 സ്പൈസി ചിക്കന്‍ മന്തി ഓര്‍ഡര്‍ ചെയ്യ്ത ഒരു ഉപഭോക്താവാണ് ഏറ്റവും ഉയര്‍ന്ന തുകക്കുള്ള ഓര്‍ഡര്‍ നല്‍കിയത്.

കൊച്ചിക്കാരുടെ ആഘോഷ വേളകളില്‍ ഭാഗമായതില്‍ അതീവ സന്തുഷ്ടരാണെന്ന് സ്വിഗ്ഗി ഫുഡ് മാര്‍ക്കറ്റ് പ്ലേസ് ചീഫ് ബിസിനസ് ഓഫീസര്‍ സിദ്ധാര്‍ത്ഥ് ബാക്കു പറഞ്ഞു. 2024 ജനുവരി ഒന്ന് മുതല്‍ നവംബര്‍ 22 വരെയുള്ള ഡാറ്റയനുസരിച്ചുള്ള കണക്കാണിത്.

Aishwarya

 

Author

Leave a Reply

Your email address will not be published. Required fields are marked *