സമഗ്രസഹകരണ നിയമം:സഹകരണചട്ടഭേദഗതി നിലവില്‍ വന്നു

Spread the love

സമഗ്ര സഹകരണനിയമഭേദഗതിയുടെ ഭാഗമായി സഹകരണ ചട്ടത്തിലും ഭേദഗതി വരുത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചനായി മന്ത്രി വി.എൻ വാസവൻ അറിയിച്ചു.സമഗ്ര നിയമ ഭേദഗതിക്ക് അനുസൃതമായി സഹകരണ രംഗത്തെ ഉൾക്കൊണ്ട് മാറ്റങ്ങൾ കൊണ്ട് സഹകരണ മേഖലയ്ക്ക് പുതിയ ദിശാ ബോധം നൽകുന്നതിന് ലക്ഷ്യമിട്ടാണ് സമഗ്രമായ സഹകരണ ചട്ട ഭേദഗതി തയ്യാറാക്കിയിട്ടുള്ളത്.സഹകരണ മേഖലയ്ക്ക് പുതിയ ദിശാബോധം നൽകി സമഗ്രമായ മാറ്റം കൊണ്ടുവരുന്നതിനും ഒറ്റപ്പെട്ട അനഭിലഷണീയ പ്രവണതകൾ തടയുന്നതിനും ലക്ഷ്യമിട്ട് തയ്യാറാക്കിയ കേരള സഹകരണ സംഘം സമഗ്ര നിയമ ഭേദഗതി സഹകരണ പ്രസ്ഥാനത്തിലാകെ സഹകരണ പ്രസ്ഥാനത്തിനാകെ മാതൃകയാണന്നും മന്ത്രി പറഞ്ഞു.
കേരള സഹകരണ സംഘം (ഭേദഗതി) നിയമം – 2023 07/06/2024 ലെ അസാധാരണ ഗസറ്റിൽ 2024 ലെ Act -9 ആയി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.സംസ്ഥാന സഹകരണ സഹകരണ യൂണിയൻ, സർക്കിൾ യൂണിയൻ എന്നിവയുടെ തിരഞ്ഞെടുപ്പ് സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷൻ മുഖേന നടത്തുന്നതിന് വിശദമായ വ്യവസ്ഥകൾ ഉൾപ്പെടെ ചട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാന സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമ വകുപ്പിലെ സെഷ്യൽ സെക്രട്ടറിയായിരിക്കും . സഹകരണ നിയമത്തിലെ ഭേദഗതി വ്യവസ്ഥയ്ക് അനുസൃതമായി ചട്ട ഭേദഗതി നിർദ്ദേശം ഉൾപ്പെടുത്തിയിട്ടുണ്ട്. സംഘം ഭരണ സമിതിയിൽ കോ-ഓപ്റ്റ് ചെയ്യുന്ന അംഗങ്ങളുടെ വിദ്യാഭ്യാസയോഗ്യത, പ്രവർത്തിപരിചയം എന്നിവ സംബന്ധിച്ച വ്യവസ്ഥ, കോ-ഓപ്റ്റഡ് അംഗങ്ങളുടെ നിയമനം സംബന്ധിച്ച് രജിസ്ട്രാറുടെ അംഗീകാരം ലഭ്യമാക്കണമെന്നുള്ള വ്യവസ്ഥ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭരണ സമിതി അംഗങ്ങൾക്ക് ട്രെയിനിംഗ് നിർബന്ധമാക്കിയിട്ടുണ്ട്.
സംഘത്തിൽ ഒഴിവുവരുന്ന തസ്‌തികകൾ ഒഴിവു വന്ന് മൂന്ന് മാസത്തിനകം സഹകരണ എക്സാമിനേഷൻ ബോർഡിനെ അറിയിക്കണം എന്ന കാര്യങ്ങളടക്കം ചട്ട ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടന്ന് മന്ത്രി പത്രക്കുറിപ്പിൽ വ്യക്തമാക്കി.

 

Author

Leave a Reply

Your email address will not be published. Required fields are marked *