മിഷന്‍ 25 പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനവ്യാപകമായി നടക്കുന്ന വാര്‍ഡ് പ്രസിഡന്റുമാരുടെ ജില്ലാസമ്മേളനങ്ങളുടെ ആദ്യയോഗം ജനുവരി 3ന് കോഴിക്കോട് നടക്കുമെന്ന് സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.
രാവിലെ 9.30ന് ശ്രീനാരായണ സെന്റിനറി ഹാളില്‍ നടക്കുന്ന വാര്‍ഡ് പ്രസിഡന്റുമാരുടെ സമ്മേളനം സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. ഐഡി കാര്‍ഡ് വിതരണ ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നിര്‍വഹിക്കും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി മുഖ്യാതിഥിയായി പങ്കെടുക്കും.ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ എഐസിസി സെക്രട്ടറി മന്‍സൂര്‍ അലിഖാന്‍, കെപിസിസി ഭാരവാഹികള്‍, എംപിമാര്‍,എംഎല്‍എമാര്‍, ഡിസിസി ഭാരവാഹികള്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.