നൂതന ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയയിൽ എസ് പി മെഡിഫോർട്ടിന് ആദരം

Spread the love

തിരുവനന്തപുരം: ഹൃദയധമനികൾ അടഞ്ഞ് ഗുരുതരാവസ്ഥയിലായ 64കാരനെ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ഈഞ്ചക്കൽ എസ്പി മെഡിഫോർട്ടിലെ കാർഡിയോളജി വിഭാഗത്തിന് ആദരം. എറണാകുളത്ത് നടന്ന ഇൻ്റർവെൻഷണൽ കാർഡിയോളജി കൗൺസിൽ ഓഫ് കേരളയുടെ (ഐസിസികെ) വാർഷികസമ്മേളനത്തിലാണ് സംസ്ഥാനത്തെ ഏറ്റവും മികച്ച ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയകളിൽ ആദ്യ നാലു സ്ഥാനങ്ങളിൽ ഇടംപിടിക്കാൻ എസ് പി മെഡിഫോർട്ടിന് കഴിഞ്ഞു. കാർഡിയോളജി വിഭാഗം സീനിയർ കൺസൽട്ടൻ്റ് ഡോ. പ്രവീൺ ജി എല്ലും സംഘവുമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. കേരളത്തിലെ വിവിധ ആശുപത്രികളിലെ 200 ഓളം ശസ്ത്രക്രിയകൾ സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടു.
കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് 64കാരനിൽ കൊറോണറി ധമനികൾ പൂർണമായും അടഞ്ഞിരിക്കുന്നത് കണ്ടത്തിയത്. ഹൃദയത്തിലേക്ക് രക്തവും, ഓക്സിജനും, പോഷകങ്ങളും എത്തിക്കുന്ന കൊറോണറി ധമനികളിലെ ബ്ലോക്കുകൾ ഇൻറർവെൻഷണൽ കാർഡിയോളജിയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ അവസ്ഥകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. എസ്പി മെഡിഫോർട്ടിന്റെ അത്യാധുനിക 3ഡി എഐ കാത്ത് ലാബിന്റെയും വിപുലമായ ഒപ്റ്റിക്കൽ കോഹറൻസ് ടോമോഗ്രഫി (ഒസിടി) ഇമേജിങ്ങിന്റെയും സഹായത്തോടെ ഫെമോറൽ, റേഡിയൽ എന്നീ ധമനികൾ വഴിയാണ് ആൻജിയോപ്ലാസ്റ്റി വിജയകരമായി പൂർത്തീകരിച്ചത്.
എസ് പി മെഡിഫോർട്ട് ആശുപത്രിയിലെ കാർഡിയോളജി വിഭാഗം ടീമിന്റെ അർപ്പണബോധത്തിനുള്ള അംഗീകാരമാണ് നേട്ടമെന്ന് കാർഡിയോളജിസ്റ്റ് ഡോ. പ്രവീൺ ജി എൽ പറഞ്ഞു. ആധുനിക മെഡിക്കൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ രോഗികൾക്ക് മികച്ച ചികിത്സയും പരിചരണവും നൽകുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Adarsh R C

Author

Leave a Reply

Your email address will not be published. Required fields are marked *