കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി
ദീപാദാസ് മുന്‍ഷി മുഖ്യാതിഥി പങ്കെടുക്കും
പ്രതിനിധിസമ്മേളനം 3ന് ജനശ്രീ സംസ്ഥാന ചെയര്‍മാന്‍ എംഎം ഹസന്‍ ഉദ്ഘാടനം ചെയ്യും
ജനശ്രീ സുസ്ഥിരവികസ മിഷന്‍ 19-ാം വാര്‍ഷിക സമ്മേളനം ഫെബ്രുവരി 2,3 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും. ഫെബ്രുവരി 2ന് വൈകുന്നേരം 4ന് തമ്പാനൂര്‍ ശിക്ഷക് സദനില്‍ കേരളത്തിന്റെ വികസനത്തിന് ജനശ്രീ സുസ്ഥിര വികസ മിഷന്റെ പങ്ക് എന്ന സെമിനാര്‍ മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. സോളാര്‍വൈദ്യുതി വ്യാപനം, ജീവിതശൈലി രോഗങ്ങളുടെ പ്രതിരോധം,വീട്ടുമുറ്റത്ത് അടുക്കളത്തോട്ടം,പരിസ്ഥിതി സംരക്ഷണം,മാലിന്യ നിര്‍മ്മാര്‍ജ്ജനം വിഷയങ്ങളില്‍ ചര്‍ച്ച നടക്കും.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി മുഖ്യാതിഥിയായി പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം ഫെബ്രുവരി 3ന് ടാഗോര്‍ സെന്ററില്‍ രാവിലെ 10ന് ജനശ്രീമിഷന്‍ സംസ്ഥാന ചെയര്‍മാന്‍ എംഎം ഹസന്‍ ഉദ്ഘാടനം ചെയ്യും. കെ.സി.ജോസഫ്, ചെറിയാന്‍ ഫിലിപ്പ്,പാലോട് രവി, ബി.എസ് ബാലചന്ദ്രന്‍, മറിയ ഉമ്മന്‍,വിതുര ശശി, ജയ ശ്രീകുമാര്‍,നാദിറ സുരേഷ് തുടങ്ങിയവര്‍ പങ്കെടുക്കും. 2000 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.