കാൻസർ രോഗപ്രതിരോധത്തിനും ചികിത്സക്കുമായി ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിന് തുടക്കം കുറിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന സംസ്ഥാനവ്യാപക ക്യാമ്പയിന്റെ ഗുഡ്‌വിൽ അംബാസഡർ മലയാളികളുടെ പ്രിയ സിനിമാതാരം മഞ്ജു വാര്യരാണ്. നാടിന്റെ നാനാതുറകളിൽ നിന്നുള്ളവർ ഇതിന്റെ ഭാഗമായുള്ള പ്രചാരണപരിപാടികളിൽ പങ്കുചേരും. കാൻസർ രോഗബാധയെ പ്രാഥമിക ഘട്ടത്തിൽ തന്നെ കണ്ടെത്താനും പ്രതിരോധ സംവിധാനങ്ങളൊരുക്കാനും ജനകീയ മാതൃകകൾ തീർക്കാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. ഈ ദിശയിലുള്ള പ്രധാന ചുവടുവെപ്പായി ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ ക്യാമ്പയിൻ മാറും.