പണിമുടക്ക് സംസ്ഥാനത്തെ കെഎസ്ആർടിസി ഡിപ്പോകളിലെ പ്രവർത്തനം സ്തംഭനാവസ്ഥയിലായി

Spread the love

തിരുവനന്തപുരം :  കെ എസ് ആർ ടി സിയിൽ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടി ഡി എഫ് ) ആഹ്വാനം ചെയ്ത ഒരു ദിവസത്തെ പണിമുടക്ക് സംസ്ഥാനത്തെ കെഎസ്ആർടിസി ഡിപ്പോകളിലെ പ്രവർത്തനം സ്തംഭനാവസ്ഥയിലായി. സർക്കാരിൻ്റെ തൊഴിലാളി നയത്തിൽ പ്രതിഷേധിച്ച്
60 ശതമാനത്തിലധികം വരുന്ന സ്ഥിരം ജീവനക്കാർ പണിമുടക്കിൽ പങ്കെടുത്തു ജോലിക്ക് ഹാജരായില്ല. മാനേജ്മെൻ്റും സർക്കാരും സമരം പരാജയപ്പെടുത്താൻ ഡയസ്നോൺ പ്രഖ്യാപിച്ചു എങ്കിലും കക്ഷി രാഷ്ട്രീയത്തിന് അതീമായി തൊഴിലാളികൾ സമരത്തിൽ പങ്കെടുത്തു.
തമ്പാനൂർ, നെടുമങ്ങാട് ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽ
സമരാനുകൂലികൾ നടത്തിയ പ്രകടനത്തിനെ സിഐടിയു പ്രവർത്തകർ ഭീഷണിപ്പെടുത്തുകയും പൊലീസിനെ ഉപയോഗിച്ച് പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഡയസ്നോൺ പ്രഖ്യാപിച്ചും താൽക്കാലിക, സ്വിഫ്റ്റ് ജീവനക്കാരെ അധികമായി ഡ്യൂട്ടിയ്ക്ക് നിയോഗിച്ചും കെ എസ് ആർ ടി സി അധികൃതർ സർവീസ് നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നു.
മലബാറിലും മധ്യകേരളത്തിലും സർവീസുകൾ മുടങ്ങി.ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുക, 31 ശതമാനം ഡി.എ. കുടിശ്ശിക അനുവദിക്കുക, ദേശസാത്കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ശമ്പളപരിഷ്‌കരണ കരാറിന്റെ സർക്കാർ ഉത്തരവ് ഇറക്കുക തുടങ്ങിയ 12 ആവശ്യങ്ങളുന്നയിച്ചാണ് സമരം പണി മുടക്കിൽ പങ്കെടുത്ത ജീവനക്കാരുടെ പൊതുവികാരം മനസ്സിലാക്കി മുഖ്യമന്ത്രി നേരിട്ടിടപ്പെട്ട് കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും കക്ഷി രാഷ്ട്രീയത്തിന് അതീതമായി സമരത്തിൽ പങ്കെടുത്ത എല്ലാ തൊഴിലാളികൾക്കും നന്ദി രേഖപ്പെടുത്തുന്നതായും ടിഡിഎഫ് സംസ്ഥാന പ്രസിഡൻറ് തമ്പാനൂർ രവി മുൻ എം എൽ എ, വർക്കിംഗ് പ്രസിഡന്റ് എം. വിൻസെന്റ് എംഎൽഎ, ജനറൽ സെക്രട്ടറി വി. എസ് ശിവകുമാർ എന്നിവർ അറിയിച്ചു

Author

Leave a Reply

Your email address will not be published. Required fields are marked *