പാറശ്ശാല: തിരുവനന്തപുരം ഈഞ്ചക്കൽ എസ് പി മെഡിഫോർട്ടും, പാറശ്ശാല എസ് പി മൾട്ടിസ്പെഷ്യലിറ്റി ഹോസ്പിറ്റലും സംയുക്തമായി ശനിയാഴ്ച ( ഫെബ്രുവരി 8) സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. പാറശ്ശാല എസ് പി ഹോസ്പിറ്റലിൽ വെച്ച് രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 വരെ സംഘടിപ്പിക്കുന്ന ക്യാമ്പിൽ ഉദരരോഗ വിഭാഗം ഡോ. ജയകുമാർ, ശ്വാസകോശ വിഭാഗം ഡോ വിപിൻ, ജനറൽ മെഡിസിൻ ഡോ. ജഗദീശൻ, എന്നിവർ നേതൃത്വം നൽകും. പരിശോധനയും മരുന്നുകളും സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 7593898964
Athulya K R