ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ സംസ്കൃതം വ്യാകരണവിഭാഗത്തിൽ താത്ക്കാലിക ലക്ചററുടെ (മണിക്കൂർ അടിസ്ഥാനത്തിൽ) ഒരു ഒഴിവുണ്ട്. യു. ജി. സി. നെറ്റ് / പിഎച്ച്. ഡി. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യരായവർ ഫെബ്രുവരി 19ന് രാവിലെ 11ന് കാലടി മുഖ്യ കേന്ദ്രത്തിലുള്ള സംസ്കൃതം വ്യാകരണ വിഭാഗത്തിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു. നിർദ്ദിഷ്ഠ യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദധാരികളെ പരിഗണിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446951332
ജലീഷ് പീറ്റര്‍
പബ്ലിക് റിലേഷന്‍സ് ഓഫീസർ
ഫോണ്‍ നം. 9447123075