ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ പ്ലെയ്സ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ, മോഡൽ കരിയർ സെന്റർ, ആലുവ, കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിംഗ് സെൽ എന്നിവയുടെ സഹകരണത്തോടെ കാലടി മുഖ്യകേന്ദ്രത്തിലുളള അക്കാദമിക് ബ്ലോക്ക് രണ്ടിൽ ഫെബ്രുവരി 20ന് പ്രയുക്തി ജോബ് ഫെയർ സംഘടിപ്പിക്കും. ഇറാം മോട്ടോഴ്സ്, മൈജോ മോട്ടോഴ്സ്, നിപ്പൺ ടൊയോട്ട, സിവ മെറ്റേണിറ്റി വെയർ, സി.എം.എൽ. ബയോടെക് ലിമിറ്റഡ്, ആയുർ കെയർ ഹെർബൽ, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്, എൻ മൈനസ് റ്റു സൊല്യൂഷൻസ്, എക്സ്ട്രീം ബിസിനസ്സ് ഗ്രൂപ്പ്, സി. എഫ്. സി. സി. ഐ., പ്രയത്ന ചൈൽഡ് ഹെൽത്ത് കെയർ സെന്റർ, ഗാലക്സി അസോസിയേറ്റ്സ്, ഫോർച്യൂൺ ബിസിനസ്സ് ഗ്രൂപ്പ്, സതേൺ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, മുത്തൂറ്റ് മൈക്രോ ഫിനാൻസ്, എ വൈ ടെക്, അലൈവ് അസ്സോസിയേറ്റ്സ് മുതലായ പ്രമുഖ സ്ഥാപനങ്ങൾ ജോബ് ഫെയറിൽ പങ്കെടുക്കുന്നു.
രാവിലെ 10 മുതൽ ആരംഭിക്കുന്ന ജോബ് ഫെയറിൽ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്കൊപ്പം മറ്റ് ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണ്. എസ്. എസ്. എൽ. സി. മുതൽ ഉന്നത വിദ്യാഭ്യാസ യോഗ്യതകൾ നേടിയവർക്ക് പങ്കെടുക്കാം. പ്രായം: 20-45. രജിസ്റ്റർ ചെയ്യേണ്ട ലിങ്ക്: bit.ly/jobsankara, സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കും. രജിസ്ട്രേഷൻ സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9497182526, 9656036381
ജലീഷ് പീറ്റര്‍
പബ്ലിക് റിലേഷന്‍സ് ഓഫീസർ
ഫോണ്‍ നം. 9447123075