വൺ മാൻ ഓഫീസ്’ ഓൺലൈൻ സേവനവുമായി എൽഐസി

Spread the love

കൊച്ചി: തടസരഹിതമായ ഡിജിറ്റൽ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി ‘വൺ മാൻ ഓഫീസ്’ (OMO) ഓൺലൈൻ സൗകര്യം ഏർപ്പെടുത്തി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽഐസി. പോളിസികളെക്കുറിച്ചുള്ള വിവരങ്ങൾക്കു പുറമെ, പ്രീമിയം കാൽക്കുലേറ്റർ, ഇ- നാക് (e-NACH) രജിസ്‌ട്രേഷൻ, വിലാസം മാറ്റൽ, ഓൺലൈൻ ലോൺ അപേക്ഷകൾ, പ്രീമിയത്തിന്റെ അടവുകൾ, ക്ലെയിം സെറ്റിൽമെന്റുകൾ എന്നിവയ്ക്കുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുക. എൽഐസിയുടെ ആനന്ദ (ആത്മനിർഭർ ഏജന്റ്സ് ന്യൂ ബിസിനസ് ഡിജിറ്റൽ അപ്ലിക്കേഷൻ) ഡിജിറ്റൽ പ്ലാറ്റ്‌ഫോം മുഖേന വൺ മാൻ ഓഫീസ് സേവനങ്ങൾ പ്രയോജനപ്പെടുത്താം. 2047ഓടുകൂടി രാജ്യത്തെ എല്ലാവർക്കും ഇൻഷുറൻസ് എന്ന, എൽഐസിയുടെ ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവെയ്പ്പാണ് വൺ മാൻ ഓഫീസ് ഡിജിറ്റൽ സേവനങ്ങൾ ആരംഭിച്ചതിലൂടെ കൈവരിച്ചതെന്ന് എൽഐസി ഓഫ് ഇന്ത്യയുടെ എംഡിയും സിഇഒയുമായ സിദ്ധാർത്ഥ മൊഹന്തി പറഞ്ഞു. ഉപഭോക്താക്കൾക്ക് എവിടെനിന്നും, എപ്പോൾ വേണമെങ്കിലും എൽഐസിയുടെ സേവനങ്ങൾ ലഭിക്കത്തക്ക രീതിയിലാണ് വൺ മാൻ ഓഫീസ് രൂപകൽപന ചെയ്തിട്ടുള്ളത്. ലൈഫ് ഇൻഷുറൻസ് പ്രോത്സാഹിപ്പിക്കുന്നതിനും ഇതുവഴി സാധിക്കുമെന്നും സിദ്ധാർത്ഥ മൊഹന്തി കൂട്ടിച്ചേർത്തു.

ഏജന്റുമാർ, ഡെവലപ്മെന്റ് ഓഫീസർമാർ, സീനിയർ ബിസിനസ് അസോസിയേറ്റ്സ്, ചീഫ് ലൈഫ് ഇൻഷുറൻസ് അഡ്വൈസർമാർ, എൽഐസി അസോസിയേറ്റ്സ്, ചീഫ് ഓർഗനൈസർ എന്നിങ്ങനെ കമ്പനിയുടെ വിവിധ തലങ്ങളിലുള്ളവരുടെ ദൈന്യംദിന പ്രവർത്തനങ്ങൾ മുഴുവനും ഡിജിറ്റൽവൽക്കരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Athulya K R

 

Author

Leave a Reply

Your email address will not be published. Required fields are marked *