കേരളത്തിന്റെ ഏറ്റവും കൊട്ടിഘോഷിക്കപ്പെട്ട കോവിഡ് പ്രതിരോധം ഏറ്റവും ഫലപ്രദമായി നടപ്പിലാക്കാന്‍ ആ ദുരിതകാലത്ത് കയ്യും മെയ്യും മറന്ന് രംഗത്തിറങ്ങിയവരാണ് ആശാവര്‍ക്കര്‍മാര്‍. അവര്‍ ചെയ്ത കഠിനാധ്വാനത്തിന്റെയും നന്മയുടെയും ഫലം പലരും നല്ല പി ആര്‍ വര്‍ക്കിലൂടെ അടിച്ചു കൊണ്ടുപോയി.
പരാതികള്‍ ഇല്ലാതെ ഈ പാവം സ്ത്രീകള്‍ അവരുടെ ജോലി തുടര്‍ന്നു. എന്നാല്‍ അവരിപ്പോള്‍ സെക്രട്ടറിയേറ്റില്‍ കഴിഞ്ഞ പത്ത് ദിവസമായി സമരത്തിലാണ്.
മൂന്നുമാസമായി അവരുടെ സേവനത്തിന് ഒരു രൂപ പോലും പ്രതിഫലം കിട്ടുന്നില്ല. ഈ വിഷയത്തില്‍ സംസ്ഥാനവും കേന്ദ്രവും പരസ്പരം കൈ കഴുകി രക്ഷപ്പെടുകയാണ്
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ആശാ’ വര്‍ക്കര്‍മാരുടെ ആകെ എണ്ണം ഏതാണ്ട് 26,000. ഇവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രതിമാസം നല്‍കേണ്ടുന്ന ഓണറേറിയം 7,000 രൂപ വീതം. കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ടുന്ന ഇന്‍സെന്റീവ് 2,000 വീതം.
ഈ ഓണറേറിയമാണ് ഇപ്പോള്‍ 3 മാസം കുടിശ്ശികയായിരിക്കുന്നത്. അത് നല്‍കണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ഒരാഴ്ചയിലേറെയായി ദിവസമായി ആശാ വര്‍ക്കര്‍മാര്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്നത്. കണക്കു വെച്ചു നോക്കിയാല്‍ പ്രതിമാസം 18 കോടി രൂപയാണ് ഇവരുടെ ഒരു മാസത്തെ ശമ്പളത്തിന് മൊത്തം വേണ്ടത്. മൂന്നു മാസത്തെ കുടിശിഖ തീര്‍ക്കാന്‍ എതാണ്ട് 54 കോടി മതി.
ഈ തുക നല്‍കാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. മറ്റു സംസ്ഥാനങ്ങളില്‍ ഇത്ര ശമ്പളമില്ലെന്നും ഒ്‌ക്കെ സര്‍ക്കാര്‍ ന്യായങ്ങള്‍ മുന്നോട്ടു വെക്കുന്നു. പക്ഷേ സര്‍ക്കാര്‍ മനസിലാക്കണ്ട പ്രധാന കാര്യം മറ്റു സംസ്ഥാനങ്ങളില്‍ ആശാവര്‍ക്കര്‍മാര്‍ ചെയ്യുന്ന ജോലിയല്ല ഇവിടെ അവര്‍ ചെയ്യുന്നത്. കേരളത്തിന്റെ കൊട്ടിഘോഷിക്കപ്പെട്ട ആരോഗ്യ രംഗം സുഭദ്രമായി മുന്നോട്ടു കൊണ്ടു പോകുന്നത് അവരാണ്. അവരെ വേദനിപ്പിക്കുകയെന്നാല്‍ അതീവ ക്രൂരതയാണ്.
ഓരോ ഗ്രാമത്തിലും വീട് വീടാന്തരം കയറിയിറങ്ങി നൂറുകൂട്ടം ആരോഗ്യ സേവനങ്ങള്‍ക്കായും വിശ്രമമില്ലാതെ പണിയെടുക്കുന്നത് ഈ നിസ്സഹായരായ വനിതകളാണ്. അവരാണ് ആരോഗ്യമേഖലയെ താങ്ങി നിര്‍ത്തുന്നത്. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം.
പിഎസ് സി അംഗങ്ങള്‍ക്കു വേണ്ടി ലക്ഷക്കണക്കിനു രൂപയാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ശമ്പളവര്‍ധനവ് നടത്തിയത്. ഇതിന്റെ നൂറിലൊന്ന് ശുഷ്‌കാന്തി ആശാവര്‍ക്കര്‍മാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ കാട്ടുന്നില്ല.
SFI
SFI ഇങ്ങനെ തന്നെ മുന്നോട്ടു പോകണമെന്നാണ് മുഖ്യമന്ത്രിയുടെ ആഹ്വാനം.
എങ്ങനെയാണ് SFI ഇപ്പോള്‍ മുന്നോട്ടു പോകുന്നത്…
പൂക്കോട് വെറ്റിനറി കോളജില്‍ സിദ്ധാര്‍ഥന്‍ എന്ന വിദ്യാര്‍ഥിയെ അതിക്രൂരമായി മര്‍ദ്ദിച്ചും പീഡിപ്പിച്ചും മരണത്തിലേക്കു തള്ളി വിട്ടു.
കോട്ടയം നഴ്‌സിങ് കോളജില്‍ വിദ്യാര്‍ഥികളെ അതിക്രൂരമായ റാഗിങ്ങിനു വിധേയരാക്കി.
കേരളത്തിലെ കാമ്പസുകളില്‍ അങ്ങോളമിങ്ങോളം അതിക്രൂരവും മനുഷ്യത്വ രഹിതവുമായ ആക്രമണങ്ങള്‍ നടത്തുന്നു.
പരീക്ഷയെഴുതാതെ തന്നെ നേതാക്കള്‍ പാസാകുന്നു.
ഇങ്ങനെയാണ് ഇപ്പോള്‍ SFI മുന്നോട്ടു പോകുന്നത്.
ഇങ്ങനെ തന്നെ പോകണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
അതായത് മുഖ്യമന്ത്രിയുടെ ആശീര്‍വാദത്തോടെ കേരളത്തില്‍ റാഗിങ് ഇനിയും തുടരും.
മരണങ്ങള്‍ ഇനിയും ഉണ്ടാകും.
ക്യാമ്പസുകളില്‍ ക്രൂരമായ ആക്രമണങ്ങള്‍ അരങ്ങേറും.
പരീക്ഷയെഴുതാതെയും നേതാക്കള്‍ പാസാകും.
പരീക്ഷ തോറ്റാലും അടുത്ത കോഴ്‌സിന് അഡ്മിഷന്‍ ലഭിക്കും.