കൊച്ചി : വിപണിയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സ്വകാര്യ ബാങ്കുകളുടെ ഓഹരികളിൽ നിക്ഷേപിക്കാൻ അവസരമൊരുക്കി പ്രമുഖ അസറ്റ് മാനേജ്‌മന്റ് കമ്പനിയായ ഡിഎസ്പി മുച്വൽ ഫണ്ട്. നിഫ്റ്റി പ്രൈവറ്റ് ബാങ്ക് ഇൻഡക്സ് എന്ന പേരിൽ അവതരിപ്പിച്ച ഫണ്ടിൽ ഈ മാസം 28വരെ നിക്ഷേപം നടത്താം. ഫണ്ടിലൂടെ, രാജ്യത്തെ ഏറ്റവും വലിയ നാല് സ്വകാര്യ ബാങ്കുകളുടെ ഓഹരികളിൽ ഒരേസമയം നിക്ഷേപം നടത്താം. വളർച്ച കൈവരിക്കുന്ന രാജ്യത്തെ സ്വകാര്യ ബാങ്കിങ് മേഖലയുടെ സാധ്യതകൾ നിക്ഷേപകർക്കായി തുറന്നിടുകയാണ് ലക്ഷ്യമിടുന്നതെന്ന് ഡിഎസ്പി മുച്വൽ ഫണ്ടിന്റെ ഇൻവെസ്റ്റ്മെന്റ് ആന്റ് പ്രൊഡക്ട്സ് വിഭാഗം തലവൻ അനിൽ ഗെലാനി പറഞ്ഞു. വിപണിമൂല്യം അധികമുള്ള വലിയ ബാങ്കുകളുടെ ഓഹരികൾ ആയതിനാൽ നിക്ഷേപകർക്ക് സുരക്ഷിതമായ വരുമാനം ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Ajith V Raveendran