എല്‍.ഡി.എഫ്- 15 , യു.ഡി.എഫ്- 12, എസ്.ഡി.പി.ഐ- 1, സ്വതന്ത്രർ- 2
തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം എല്‍.ഡി.എഫ്-15, യു.ഡി.എഫ്-12, എസ്ഡിപിഐ-1, സ്വതന്ത്രർ-2 തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂര്‍ത്തിയായി. എല്‍.ഡി.എഫ്-15, യു.ഡി.എഫ്-12, എസ്ഡിപിഐ-1, സ്വതന്ത്രർ-2 സീറ്റുകളിൽ വിജയിച്ചു.വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിനാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്. കാസർഗോട് ജില്ലയിൽ മടിക്കൈ ഗ്രാമപഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ സിപിഐ(എം) സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്നലെ (ഫെബ്രുവരി 24) 28 വാർഡുകളിലാണ് വോട്ടെടുപ്പ് നടന്നത്.എല്‍.ഡി.എഫ്.കക്ഷിനില-15 (സി.പി.ഐ (എം.)- 12,സി.പി.ഐ- 2, കേരള കോണ്‍ഗ്രസ് (എം.)-1 ) യു.ഡി.എഫ്. കക്ഷിനില- 12 (ഐ.എന്‍.സി-10, ഐ.യു.എം.എല്‍-1, കേരള കോൺഗ്രസ് -1) മറ്റുള്ളവർ-3 ( എസ്ഡിപിഐ-1, സ്വതന്ത്രർ-2) ഉപതിരഞ്ഞെടുപ്പിന് മുമ്പുള്ള കക്ഷിനില എല്‍.ഡി.എഫ്- 17 (സി.പി.ഐ (എം)- 14,സി.പി.ഐ- 3) യു.ഡി.എഫ്- 9 (ഐ.എന്‍.സി- 6, ഐ.യു.എം.എല്‍- 1, കേരള കോൺഗ്രസ് (എം.) ജോസഫ് വിഭാഗം -2) സ്വതന്ത്രർ- 4 എന്നിങ്ങനെയായിരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷൻ മുന്‍പാകെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനമേല്‍ക്കാം. ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് 30 ദിവസത്തിനകം നല്‍കണം.