കൊച്ചി: പുതിയ സ്ഥിരനിക്ഷേപ പദ്ധതിയായ ആന്വിറ്റി സ്‌കീം ഫെഡറൽ ബാങ്ക് പുറത്തിറക്കി. സ്ഥിരനിക്ഷേപത്തിൽ നിന്ന് പ്രതിമാസം, ത്രൈമാസികം, അര്‍ദ്ധ വാര്‍ഷികം അല്ലെങ്കില്‍ വാര്‍ഷിക അടിസ്ഥാനത്തിൽ പണം പിൻവലിക്കാവുന്ന പദ്ധതിയാണ് ആന്വിറ്റി സ്‌കീം. 5 മുതല്‍ 20 വര്‍ഷം വരെയുള്ള കാലയളവില്‍ സ്ഥിരവരുമാനം നേടാനുള്ള സംവിധാനമാണ് പദ്ധതിയിലൂടെ ബാങ്ക് ഒരുക്കിയിരിക്കുന്നത്. മുതലിന്റെ ഒരു ഭാഗവും പലിശയുമാണ് തവണകളായി പിൻവലിക്കാവുന്നത്. കുറഞ്ഞത് പതിനഞ്ചു ലക്ഷം രൂപ മുതൽ രണ്ട് കോടി രൂപ വരെ ആന്വിറ്റി പദ്ധതിയിൽ നിക്ഷേപിക്കാം.
”ഇടപാടുകാർക്കായി മറ്റൊരു നൂതന ഉല്‍പ്പന്നം പുറത്തിറക്കിയതിൽ വളരെ സന്തോഷമുണ്ട്. 20 വര്‍ഷം വരെയുള്ള കാലയളവില്‍ സ്ഥിരമായ വരുമാനം നേടാനുള്ള അവസരമാണ് ആന്വിറ്റി നിക്ഷേപ പദ്ധതി നല്‍കുന്നത്. ബാങ്കിംഗ് രംഗത്ത് സമാനതകളില്ലാത്തതാണ് ആന്വിറ്റി നിക്ഷേപ പദ്ധതി. കൂടുതല്‍ ഉപഭോക്തൃ കേന്ദ്രീകൃത ഉല്‍പ്പന്നങ്ങള്‍ നൽകി സമ്പാദ്യം വർധിപ്പിക്കാൻ ഇടപാടുകാരെ സഹായിക്കുന്നതിൽ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്”, പദ്ധതി ഔദ്യോഗികമായി പുറത്തിറക്കികൊണ്ട് ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാരിയര്‍ പറഞ്ഞു.
Athulya K R