കുടുബശ്രീ ജില്ലാ മിഷൻ ജില്ലയിൽ നടപ്പിലാക്കുന്ന ഫാം ലൈവലി ഹുഡ് പദ്ധതികളിൽ ദേവികുളം ബ്ലോക്കിലെ ബ്ലോക്ക് കോ ഓർഡിനേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ദേവികുളം ബ്ലോക്കിൽ സ്ഥിര താമസക്കാരായവരാവണം അപേക്ഷകർ. ഇവർക്കുള്ള വാക്ക് ഇൻ ഇന്റർവ്യൂ മാർച്ച് 7 ന് ദേവികുളം കുടുംബശ്രീ എസ് വി ഇ പി സെന്ററിൽ നടത്തും. വിഎച്ച്എസ് സി (അഗ്രി /ലൈവിലി ഹുഡ് ) യോഗ്യതയുളളവർക്ക് പങ്കെടുക്കാം. പ്രായ പരിധി18 നും 35 നും ഇടയിൽ. അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, പകർപ്പും സഹിതം മാർച്ച് 7 ന് പകൽ 11 മണിക്ക് ദേവികുളം കുടുംബശ്രീ എസ് വി ഇ പി സെന്ററിൽ ഹാജരാകണം.ഫോൺ : 04862 -232223