വ്യവസായിക സുരക്ഷിതത്വ അവാർഡ് വിതരണം നാലിന്

Spread the love

സുരക്ഷിത തൊഴിൽസാഹചര്യം ഉറപ്പാക്കുന്ന വ്യവസായശാലകൾക്ക് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് നൽകുന്ന വ്യാവസായിക സുരക്ഷിതത്വ അവാർഡുകൾ മാർച്ച് നാലിന് തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വിതരണം ചെയ്യും. ഉച്ചക്ക് 12ന് മാസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ ഫാക്ടറി ഗ്രേഡിംഗ് സർട്ടിഫിക്കറ്റ് വിതരണവും പുതിയ മൊബൈൽ മെഡിക്കൽ എക്സാമിനേഷൻ യൂണിറ്റിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.

വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ മേയർ ആര്യാ രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് ഡയറക്ടർ പി. പ്രമോദ്, ജോയിന്റ് ഡയറക്ടർ ടി.കെ. ഷാബുജാൻ, മുൻ എം.പിയും ദേശീയ സുരക്ഷാ കൗൺസിൽ കേരള ഘടകം വൈസ് ചെയർമാനും ഗ്രേറ്റർ കൊച്ചി ഡവലപ്മെന്റ് അതോറിറ്റി ചെയർമാനുമായ കെ. ചന്ദ്രൻ പിളള, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് ചെയർമാൻ കെ.എൻ. ഗോപിനാഥ്, കേരള തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സി. ജയൻ ബാബു, ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വിനോദ് ജി., സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. ഷീല എ.എം., കേരള സ്മാൾ സ്‌കെയിൽ ഇൻഡസ്ട്രിയൽ അസോസിയേഷൻ പ്രസിഡന്റ് എ. നിസാറുദ്ദീൻ, ഫാക്ടറീസ് അൻഡ് ബോയിലേഴ്സ് ഗ്രേഡ്-II ഇൻസ്പെക്ടർ രമേഷ് ചന്ദ്രൻ ആർ. തുടങ്ങിയവർ സംബന്ധിക്കും.

 

Author

Leave a Reply

Your email address will not be published. Required fields are marked *