പാലക്കാട് ഗ്യാപ്പിനെ സംബന്ധിക്കുന്ന പ്രോജക്ട് റിപ്പോർട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

Spread the love

പാലക്കാട് ഗ്യാപ് മേഖലയുടെ പാരിസ്ഥിതിക സുസ്ഥിരതയും പുരോഗതിയും, വികസനവും പ്രോത്സാഹിപ്പിക്കുന്നത്തിന്റെ ഭാഗമായി The Land OF ENIGMA – AN EXPLORATION OF PALAKKAD GAP’ എന്ന തലക്കെട്ടോട് കൂടിയ പഠന റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു. വിവിധ സ്ഥാപനങ്ങൾ, ചിറ്റൂർ ഗവൺമെന്റ് കോളേജ് ഭൂമിശാസ്ത്ര വിഭാഗം,പാലക്കാടുള്ള അക്കാദമിഷ്യൻമാർ, ശാസ്ത്രജ്ഞർ എന്നിവർ ചേർന്നാണ് പാലക്കാട് ഗ്യാപിന്റെ ഗവേഷണ റിപ്പോർട്ട് തയ്യാറാക്കിയത്. കൂടാതെ കേരളത്തിന് അകത്തും പുറത്തും സ്ഥിതി ചെയ്യുന്ന ഏഴ് ഗവേഷണ കേന്ദ്രങ്ങളിലെയും അക്കാദമിക് സ്ഥാപനങ്ങളിലെയും ഗവേഷകർ പഠനത്തിന്റെ ഭാഗമായി.ഗവേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ കർഷകർ, വ്യവസായികൾ സാധാരണക്കാർ തുടങ്ങിയവർക്ക് ഗുണപരമായ നേട്ടങ്ങൾ സൃഷ്ട്ടിക്കുന്നതാണ്. ചിറ്റൂർ ഗവൺമെന്റ് കോളേജ് ജിയോഗ്രഫി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. റിച്ചാർഡ് സ്‌കറിയ, ജിയോഗ്രഫി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ പങ്കജാക്ഷൻ. പി, കേന്ദ്ര സർവകലാശാല ജിയോഗ്രഫി അസിസ്റ്റന്റ് പ്രൊഫസർ ഡോ. സതീഷ് ചാത്തോടി, മധ്യപ്രദേശ് വിശ്വവിദ്യാലയം സർവകലാശാലയിലെ ഡോ. ഹരി സിംഗ് ഗൗർ, അത്താച്ചി ഗ്രൂപ്പ് ചെയർമാൻ രാജു എൻ സുബ്രഹ്‌മണ്യൻ, എം.ഡി ഡോ. വിശ്വനാഥ് എം. സുബ്രഹ്മണ്യൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

 

Author

Leave a Reply

Your email address will not be published. Required fields are marked *