ക്യാപിറ്റൽ കപ്പ് സോക്കർ മാമാങ്കം വാഷിംഗ്‌ടൺ ഡി സി യിൽ മെയ് 24-ന്

Spread the love

വാഷിംഗ്ടൺ ഡി സി യിലെ പ്രമുഖ സ്പോർട്സ് ക്ലബ്ബായ മേരിലാൻഡ് സ്ട്രൈക്കേഴ്സ് നടത്തുന്ന നോർത്ത് അമേരിക്കൻ സോക്കർ ടൂർണമന്റ്‌ മെമ്മോറിയൽ വീക്കെൻഡായ മെയ് 24 ന് നടത്തുന്നതായി ക്ലബ് ഭാരവാഹികൾ അറിയിച്ചു.

അമേരിക്കയിലും കാനഡയിൽ നിന്നുമായി ഒരു ഡസനിലധികം മലയാളി സോക്കർ ടീമുകളാണിത്തവണ ക്യാപിറ്റൽ കപ്പിനായി മാറ്റുരയ്ക്കുന്നത്.

മെരിലാന്റിലെ ഫ്രഡറിക്ക് കൗണ്ടി ഓഥല്ലോ റീജയണൽ പാർക്കിലെ ടർഫ് ഫീൽഡിൽ നടക്കുന്ന മത്സരം ഒരു ദിവസം കൊണ്ട് തീർക്കുന്ന ക്രമീകരണങ്ങളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.

ഇത്തവണ ഒരു ക്ലബ്ബിന്റെ ഫണ്ട് റേയ്‌സിംഗിനായി ഒരു റാഫിൾ ഡ്രോയും ടൂർണ്ണമെന്റ് ദിനം നടത്തുന്നതായിരിക്കും. റാഫിൾ ടിക്കറ്റ്‌ വിൽപന ക്ലബ്ബ് നിലവിൽ ഊർജ്ജിതമായി നടത്തി വരുന്നു.

ടൂർണ്ണമെന്റ് വിശിഷ്ടാതിഥികളായി നോർത്ത് അമേരിക്കൻ മലയാളി സംഘടനകളുടെ നേതൃ നിരയിലെ പ്രമുഖർ പങ്കെടുക്കുന്നു.

ക്ലബ് ഭാരവാഹികളായ നബീൽ വളപ്പിൽ , ഡോ മധു നമ്പ്യാർ , റെജി തോമസ് എന്നിവർ വിവരങ്ങൾ പങ്ക് വച്ചു.

ടൂർണ്ണമന്റ്‌ നടത്തിപ്പിനായി സൈകേഷ്‌ പദ്മനാഭൻ, മനു സെബാസ്റ്റ്യൻ , സോം സുന്ദർ, നൈജു അഗസ്റ്റിൻ, ടെനി സെബാസ്റ്റ്യൻ, അനിൽ ലാൽ, ബിജേഷ് തോമസ്, ദിലീപ് പിള്ള, ബോസ്കി ജോസഫ്, റോയ് റാഫേൽ തുടങ്ങിയവരുടെ നേതൃതത്തതിൽ വിവിധ സംഘാടക കമ്മറ്റികൾ നിലവിൽ വന്നു.

 

Author

Leave a Reply

Your email address will not be published. Required fields are marked *