കേരള ലിറ്റററി സൊസൈറ്റി ഡാളസിൻ്റെ പുരസ്കാരം എഡ്മിന്റൺ സ്വദേശി ജെസ്സി ജയകൃഷ്ണന്

Spread the love

കേരള ലിറ്റററി സൊസൈറ്റി ഡാളസ്‌ ഏർപ്പെടുത്തിയ, മഹാകവി ജേക്കബ് മനയിൽ സ്മാരക കവിത അവാർഡ് എഡ്മിന്റൺ സ്വദേശിജെസ്സി ജയകൃഷ്ണന് ലഭിച്ചു ജെസ്സിയുടെ നൊഷ്ടാൾജിയ എന്ന കവിതക്കാണ് അവാർഡ്. പ്രശസ്ത മലയാള കവി ശ്രീ. സെബാസ്റ്റ്യൻ ജൂറിയായ കമ്മിറ്റിയാണ് അമേരിക്കയിലെയും കാനഡയിലെയും നിരവധിയായ കവിതകളിൽ നിന്നും നൊഷ്ടാൽജിയ തെരഞ്ഞെടുത്തത്. കാനഡയിലെ പുതുതലമുറ കുടിയേറ്റക്കാരുടെ സൃഷ്ടികൾ, അവാർഡിന് അർഹമാകുന്നത്, പുതിയ എഴുത്തുകാർക്ക് പ്രചോദനം നൽകുന്നതാണ്.

ക്യാഷ് അവാർഡും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് മാർച്ച് 8്ന് അമേരിക്കയിലെ ഡാളസിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് സമ്മാനിച്ചു.

മലപ്പുറം ജില്ലയിലെ താനൂർ സ്വദേശിയായ ജെസ്സി, കഴിഞ്ഞ പതിനാല് വർഷമായി, കാനഡയിലെ ആൽബർട്ട പ്രവിശ്യയിലെ എഡ്മണ്ൻ്റണിൽ താമസിക്കുന്നു. ഭർത്താവ് ജയകൃഷ്ണൻ. മക്കൾ നിവേദിത, ആദിത്യ. യൂണിവേഴ്സിറ്റി ഓഫ് ആൽബർട്ട ആശുപത്രിയിൽ നഴ്സ് ആയി ജോലി ചെയ്യുന്ന ജെസ്സിയുടെ കവിതകൾ സമകാലികങ്ങളിലും, സാമൂഹ്യ മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വാര്‍ത്ത: ജോസഫ് ജോണ്‍ കാല്‍ഗറി

Author

Leave a Reply

Your email address will not be published. Required fields are marked *