സംസ്കൃത സർവ്വകലാശാലയിൽ കെയ‍‍‍ർ – ടേക്ക‍ർ‍ (മേട്രൺ) ഒഴിവുകൾ

Spread the love

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ വനിത ഹോസ്റ്റലുകളിലെ കെയ‍ർ – ടേക്ക‍‍ർ (മേട്രൻ) തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക് – ഇൻ – ഇന്റ‍ർവ്യൂ നടത്തുന്നു. യോഗ്യതഃഏതെങ്കിലും വിഷയത്തിലുളള സ‍ർവ്വകലാശാല ബിരുദം. പ്രായപരിധിഃ 50 വയസ്. പ്രവൃത്തി പരിചയംഃ അഭിലഷണീയം. പ്രതിമാസ വേതനംഃ 18030/-. യോഗ്യതയുളള വനിത ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെയും അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം ഏപ്രിൽ എട്ടിന് രാവിലെ 10.30ന് സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലുളള ഭരണ നിർവ്വഹണ സമുച്ചയത്തിൽ എത്തണമെന്ന് സർവ്വകലാശാല അറിയിച്ചു.

ജലീഷ് പീറ്റര്‍

പബ്ലിക് റിലേഷന്‍സ് ഓഫീസർ

ഫോണ്‍ നം. 9447123075

Leave a Reply

Your email address will not be published. Required fields are marked *