ക്രൈസ്തവ രാജ്യമെന്ന് അറിയപ്പെട്ടിരുന്ന അമേരിക്ക വിശ്വാസത്തിന്‍റെ പാന്ഥാവിലേക്ക് മടങ്ങി വന്നതായിട്ടാണ് ഈ വര്‍ഷാരംഭം നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നത്. അമേരിക്കന്‍ മിഷനറിമാരുടെ ചരിത്രം പഠിച്ചാല്‍ പ്രേക്ഷിത ദൗത്യത്തിനായ് വിവിധ രാജ്യങ്ങളില്‍ അവര്‍ പള്ളിയും, പള്ളിക്കൂടങ്ങളും,ആശുപത്രികളും സ്ഥാപിച്ച് ആതുര സേവനം നിര്‍വ്വഹിച്ചതായ് വ്യക്തമാകും. ആരാധനയും ദൈവവിശ്വാസവും വര്‍ദ്ധിക്കണമെന്നതായിരുന്നു സാമൂഹ്യ പ്രതിബദ്ധതയിലുടെ ലക്ഷ്യമാക്കിയിരുന്നത്.
അമേരിക്കയില്‍ ക്രൈസ്തവ വിശ്വാസികളായ ഒരു ന്യൂനപക്ഷ ജനവിഭാഗം സ്ഥിരമായ് പള്ളിയില്‍ ആരാധനയ്ക്കായ് ഒത്തു കൂടുന്നുണ്ട്. അപ്പോള്‍ തന്നെ ദൈവത്തില്‍ വിശ്വാസം ഇല്ലാത്ത മറ്റൊരു ജനവിഭാഗം, ക്രൈസ്തവ രാജ്യമായ അമേരിക്കയില്‍ ഉണ്ടെന്നുള്ളത് മറ്റൊരു വിരോധാഭാസമായ് നിലനില്‍ക്കുന്നു. അമേരിക്കന്‍ രാജ്യത്തിന്‍റെ ഡോളറില്‍ ദൈവ വിശ്വാസത്തെ പ്രകീര്‍ത്തിക്കുന്ന ഏതാനും പദങ്ങള്‍ ഉണ്ട്. അതു ഇപ്രകാരമാണ്, കച ഏഛഉ ണഋ ഠഞഡടഠ (ദൈവത്തില്‍ നാം വിശ്വസിക്കുന്നു) എന്നതാണ്. ക്രയ വിക്രയങ്ങള്‍ക്കായ് ഡോളര്‍ വിനയോഗിക്കുമ്പോള്‍ ഒരു കാര്യം നാം ഓര്‍ത്തിരിക്കുക, ദൈവത്തില്‍ വിശ്വസിക്കുന്നു എന്ന സ്വയപ്രഖ്യാപനമാണ് ഇവിടെ സംഭവിക്കുന്നത്. യുണൈറ്റട് സ്റ്റേറ്റ്സിന്‍റെ ഔദ്യോഗിക പ്രഖ്യാപനമാണ് ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു എന്നത്. 1956-ലാണ് യുഎസ് കോണ്‍ഗ്രസ് ഇത് അംഗീകരിക്കുന്നത്. അമേരിക്കന്‍ ദേശീയഗാനത്തിലെ രചനയിലും ദൈവത്തില്‍ നാം വിശ്വസിക്കുന്നു എന്ന പ്രഖ്യാപനം അന്തര്‍ലീനമാണ്.
ദൈവത്തില്‍ നാം വിശ്വസിക്കുന്നു എന്നതിന്‍റെ ഉത്ഭവം അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തില്‍ നിന്ന് ഉടലെടുത്തതാണെന്നാണ് യുദ്ധത്തില്‍ പങ്കെടുത്തവരും അതിന് സാക്ഷ്യം വഹിച്ച ജനങ്ങളും ഒരു പോലെ വിശ്വസിക്കുന്നത്. യുദ്ധത്തില്‍ വിജയിക്കണമെങ്കില്‍ ദൈവം പ്രവര്‍ത്തിക്കണം. അതിനായിട്ട് ദൈവത്തോട് യാചിക്കുകയും, പ്രവര്‍ത്തിക്കുകയും ചെയ്തു. ദൈവം അവരുടെ പ്രാര്‍ത്ഥനകള്‍ക്ക് മറുപടി കൊടുത്തു. പ്രാര്‍ത്ഥനയുടെ മറുപടികളാണ് ദൈവ വിശ്വാസം വര്‍ദ്ധിക്കുവാനായ് ഇടവരുത്തിയത്. മോശ യിസ്രായേല്‍ ജനത്തെ ഫറവോന്‍റെ അടിമത്വത്തില്‍ നിന്ന് വിടുവിച്ച് കനാന്‍ ദേശത്ത് കൊണ്ടുവരുന്നതിനായ് വലിയ ത്യാഗം സഹിക്കേണ്ടിവന്ന ചരിത്ര സംഭവങ്ങള്‍ തിരുവചനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ചെങ്കടലിനെ രണ്ടായ് വിഭജിച്ചതും, മരുഭൂമിയില്‍ മന്ന വര്‍ഷിച്ചതുമായ ദൈവത്തിന്‍റെ അത്ഭുത പ്രവര്‍ത്തികള്‍ യിസ്രായേല്‍ ജനത്തിന്‍റെ തുടര്‍ ജീവിതത്തില്‍ അവരുടെ വിശ്വാസത്തിന്‍റെ അളവ് ഇരട്ടിയായ് വര്‍ദ്ധിക്കുകയാണ് ചെയ്തത്. വിശ്വസിച്ചാല്‍ ദൈവത്തിന്‍റെ മഹത്വം നമ്മുടെ ജീവിതത്തിലും അനുഭവിച്ച് അറിയുവാന്‍ സാധ്യമാണ്.
ദീര്‍ഘ വര്‍ഷങ്ങള്‍ക്ക്മുമ്പ് അമേരിക്കന്‍ ജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയില്‍ 67 ശതമാനം ക്രൈസ്തവ ജനങ്ങളില്‍ 40 ശതമാനം ജനങ്ങള്‍ പ്രൊട്ടസ്റ്റന്‍റ ്മതക്കാരും 19 ശതമാനം കത്തോലിക്കരുമാണ്. മതവിശ്വാസത്തിന്‍റെ കാര്യത്തില്‍ സ്ത്രീകളാണ് പുരുഷന്മാരേക്കള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഇവിടെ പ്രായം കൂടിയവരില്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍, പ്രാര്‍ത്ഥിക്കുന്നവരുടെ കൂട്ടത്തില്‍ സ്ഥിരമായ് പ്രാര്‍ത്ഥിക്കുന്നവര്‍ അതായത് പ്രതിദിനം മുടക്കം കൂടാതെ പ്രാര്‍ത്ഥിക്കുന്നവര്‍ പുരുഷന്മാരേക്കാള്‍ 20 ശതമാനം സ്ത്രീകളാണെന്നാണ് സര്‍വ്വെ ഫലം വ്യക്തമാക്കുന്നത്.
അമേരിക്കയില്‍ ഇതിനോടകം ധാരാളം സംസ്ഥാനങ്ങള്‍ സഞ്ചരിച്ച് അവിടെയുള്ള ജനങ്ങളെയും ക്രൈസ്തവ സംഘടനകളെയും പഠനവിധേയമാക്കിയതിന്‍റെ അനുഭവത്തില്‍ നിന്ന് ഒരു വസ്തുത യാഥാര്‍ത്ഥ്യമാണ്, ഇവിടെ ആരാധനക്കായ് ഇംഗ്ലീഷുകാര്‍ പുതുതായ് പള്ളികള്‍ അധികം പണിയുന്നില്ല. പണിതുയര്‍ത്തിയ പഴയ പള്ളികള്‍ ധാരാളം വില്‍ക്കുന്നുണ്ട്. ഇനിയും വില്‍ക്കാനുണ്ടെന്നുള്ള പരസ്യവും നഗരങ്ങളില്‍ പ്രത്യക്ഷ്യപ്പെടുന്നുണ്ട്. പ്രാരംഭത്തില്‍ ഞാന്‍ എഴുതിയതുപോലെ വെള്ളക്കാരില്‍ ഒരു വിഭാഗം ഇന്നും സ്ഥിരമായ് പള്ളിയില്‍ ആരാധനയ്ക്കായ് സമയം വേര്‍തിരിക്കുകയും പള്ളിയുടെ സുഗമായ നടത്തിപ്പിനായ് ത്യാഗം സഹിക്കുന്നവരുമാണ്. പ്രേഷിത ദൗത്യത്തിനായ് ധാരാളം ധനസഹായം ഇവിടെയുള്ള ഇംഗ്ലീഷുകാരായ ക്രൈസ്തവ സഹോദരന്മാരും സഹോദരിമാരും ഇന്നും നിര്‍വ്വഹിക്കുന്നുണ്ട്. അവര്‍ ജോലിചെയ്ത് സമ്പാദിച്ചത്, ഒരു നേരത്തെ ആഹാരത്തിന്‍റെ ചെലവ് ചുരുക്കി ഉണ്ടാക്കിയ തുകയാണ് പലപ്പോഴും ഇവര്‍ മറ്റുള്ളവരെ സഹായിക്കാനായ് ഉപയോഗിക്കുന്നത്. സുവിശേഷീകരണത്തിനായ് എല്ലാ വിധ ത്യാഗവും സഹിക്കുവാനുള്ള മനോഭാവവും സമര്‍പ്പണവുമാണ് ഇന്നുള്ള പെന്തെക്കോസ്ത് വിശ്വാസികള്‍ക്കും, സഭാശുശ്രൂഷകര്‍ക്കും, സഭാനേതൃത്വത്തിനും ഉണ്ടായിരിക്കേണ്ടത്.
സുവിശേഷീകരണത്തെ ആമാശയത്തിന്‍റെ പ്രശ്നപരിഹാരമായ് കാണരുത്. അങ്ങനെ പ്രവര്‍ത്തിക്കുമ്പോഴാണ് ദൈവനാമം ദുഷിക്കുവാനിടയാകുന്നത്. വിശ്വാസ ജീവിതത്തില്‍ ഒരു മടങ്ങി വരവ് ആവശ്യമാണ്. ദൈവം നല്‍കിയ സമ്പത്തും, സമയവും, ആയുസ്സും പ്രേഷിത ദൗത്യത്തിനായ് വിനിയോഗിക്കുമ്പോഴാണ് നാം സ്വര്‍ഗ്ഗരാജ്യത്തിന് ഒരു മുതല്‍ക്കൂട്ടാകുന്നത്. ദൈവത്തിന്‍റെ പേരും പറഞ്ഞ് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഇവിടെ പഠനത്തിന്വന്ന വേദവിദ്യാര്‍ത്ഥികള്‍ ഉണ്ട്. ഇതില്‍ പെന്തെക്കോസ്തു വിഭാഗത്തില്‍നിന്നുള്ളവരുമുണ്ട്. വിശ്വസ്തത പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളും അവിശ്വസ്തരായ വിദ്യാര്‍ത്ഥികളും ഈ ഗണത്തിലുണ്ട്. അവിശ്വസ്തര്‍ എന്നാല്‍ മാനസാന്തരം ഇല്ലാതെ സുഖലോലുപരായ് ജീവിതം നയിച്ച് ധനസമ്പാദനത്തിന് ഇറങ്ങിയവര്‍. പലനാള്‍ കള്ളനായ ഒരുവന്‍ ഒരുനാള്‍ പിടിക്കപ്പെടും എന്നതുപോലെ ട്രംപ് ഇത്തരക്കാരായ അനധികൃത കുടിയേറ്റക്കാരെയെല്ലം നാടുകടത്തികാണ്ടിരിക്കുകയാണ്. വിശ്വാസവും വിശ്വസ്തതയുമാണ് ക്രൈസ്തവ ജീവിതത്തിന്‍റെ മുഖമുദ്ര. വിശ്വാസസമൂഹം സുവിശേഷീകരണത്തിന് പ്രാധാന്യം കൊടുത്ത് നശിച്ചുപോകുന്ന ജനങ്ങളെ ക്രിസ്തുവിലേക്ക് നയിക്കുക. അതായിരിക്കട്ടെ നമ്മുടെ ലക്ഷ്യം.