സംസ്ഥാനത്തേത് വാഗ്ദാനങ്ങൾ നിറവേറ്റുന്ന ഭരണ സംസ്‌കാരം : മുഖ്യമന്ത്രി

Spread the love

വാഗ്ദാനങ്ങൾ നിറവേറ്റുന്ന പുതിയ ഭരണ സംസ്‌കാരമാണ് സംസ്ഥാനത്തേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഭാഗമായാണ് എല്ലാവർഷവും പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കുന്നത്. സേവനങ്ങൾ സുതാര്യമായി അതിവേഗം ജനങ്ങളിലെത്തിക്കണമെന്ന സർക്കാർ കാഴ്ചപ്പാട് ഭരണത്തിന്റെ സ്വാദ് എല്ലാവരിലേക്കും എത്തിക്കുന്നതിനും സർക്കാരും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. പൗരകേന്ദ്രീകൃത ഓൺലൈൻ സേവനം ലഭ്യമാക്കാനായി തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കിയ കെ-സ്മാർട്ട് ത്രിതല പഞ്ചായത്തുകളിൽ വിന്യസിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാറി വരുന്ന കാലത്തിനനുസൃതമായ സാങ്കേതികവിദ്യയിലൂടെ സിവിൽ സർവീസിനെ നവീകരിക്കുകയാണ് സർക്കാർ ലക്ഷ്യം. അതിനുള്ള മികച്ച ഇടപെടലാണ് കെ-സ്മാർട്ട്. ശാസ്ത്രവും സാങ്കേതികവിദ്യകളും മനുഷ്യനന്മക്കും സാമൂഹ്യ പരിവർത്തനത്തിനും ഉതകുന്നതാകണം. അതിനു സഹായകമാകും വിധം സാർവത്രിക ലഭ്യത ഉറപ്പുവരുത്തുക പ്രധാനമാണ്. ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥയും അതിന് അനുസൃതമായ നൂതന സമൂഹമായി കേരളത്തെ പരിവർത്തനം ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *