മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജശേഖരന്റെ നിര്യാണത്തില്‍ തമ്പാനൂര്‍ രവി മുന്‍ എംഎല്‍എ അനുശോചിച്ചു. ദീര്‍ഘകാലം ഒരുമിച്ച് സംഘടനാ രംഗത്ത് പ്രവര്‍ത്തിച്ചവരാണ് ഞങ്ങള്‍.വളരെ അടുത്ത ആത്മബന്ധമാണ് ഉണ്ടായിരുന്നത്. മികച്ച സംഘാടകനെയും പൊതുപ്രവര്‍ത്തകനെയുമാണ് കോണ്‍ഗ്രസിന് നഷ്ടമായത്. വീക്ഷണം പത്രത്തിന്റെ വളര്‍ച്ചയില്‍ വലിയ സംഭാവനകള്‍ നല്‍കിയ ശൂരനാട് രാജശേഖരന്‍ സഹകരണ രംഗത്തും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ കാലത്ത് കേരളം ഏഷ്യന്‍ ഗെയിംസിലും ഒളിംപിക്‌സിലുമടക്കം മിന്നുന്ന പ്രകടനം കാഴ്ചവച്ചു. രാജശേഖരന്റെ വിയോഗം വ്യക്തിപരമായി തനിക്കും പാര്‍ട്ടിക്കും വലിയ നഷ്ടമാണെന്നും തമ്പാനൂര്‍ രവി അനുശോചിച്ചു.