കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നത് മുതല്‍ കെപിസിസി അധ്യക്ഷനായിരുന്ന വിവിധ കാലയളവുകളില്‍ ഞങ്ങള്‍ ഒരേകമ്മറ്റിയില്‍ സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. അരനൂറ്റാണ്ടുകാലത്തെ സഹകരണവും സൗഹൃദവുമാണ് തനിക്ക് അദ്ദേഹവുമായി ഉണ്ടായിരുന്നത്. നല്ലൊരു പൊതുപ്രവര്‍ത്തകനും എഴുത്തുകാരനും സഹകാരിയും ആയിരുന്നു. സാഹിത്യപാരമ്പര്യമുള്ള തറവാട്ടില്‍ ജനിച്ചത് കൊണ്ട് തന്നെ എഴുത്തിനോടും വായനയോടും വല്ലാത്ത അഭിനിവേശം അദ്ദേഹത്തിനുണ്ടായിരുന്നു. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ കഴിവ് തെളിയിച്ച അദ്ദേഹം നിലവില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗമെന്ന നിലയിലും മികച്ച പ്രവര്‍ത്തനമാണ് നടത്തിവന്നത്. കേരളത്തിലെ കോണ്‍ഗ്രസിന്റെ മുന്‍നിരനേതാക്കളില്‍ ഒരാളായ ശൂരനാടിന്റെ നഷ്ടം കോണ്‍ഗ്രസിന് കനത്ത നഷ്ടമാണ്. ശൂരനാടിന്റെ വിയോഗം ഞങ്ങള്‍ക്കെല്ലാം വ്യക്തിപരമായ നഷ്ടം കൂടിയാണെന്നും അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും എംഎം ഹസന്‍ പറഞ്ഞു.