അംബേദ്കർ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങൾക്ക് കരുത്തേകട്ടെ – മുഖ്യമന്ത്രി

Spread the love

വിവേചനങ്ങളും അടിച്ചമർത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാർഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കറിന്റേത്. ജാതിവ്യവസ്ഥ തീർത്ത അനാചാരങ്ങൾക്കും ഉച്ചനീച്ചത്വങ്ങൾക്കുമെതിരെ അധഃകൃത ജനവിഭാഗങ്ങളെ അണിനിരത്തിയ അംബേദ്കറിന്റെ സമരവീര്യം ഏവർക്കും പ്രചോദനമേകുന്നതാണ്. സാമൂഹിക നീതിയിലും തുല്യ പരിരക്ഷയിലുമൂന്നുന്ന നമ്മുടെ ഭരണഘടനക്ക് രൂപം

കൊടുക്കുന്നതിനും അദ്ദേഹം നേതൃത്വം നൽകി.
ജനാധിപത്യ, ഭരണഘടനാ മൂല്യങ്ങൾ വലിയ വെല്ലുവിളികൾ നേരിടുന്ന കാലമാണിത്. എതിർസ്വരങ്ങളെ അടിച്ചമർത്തിയും ഫെഡറലിസത്തെ കാറ്റിൽപ്പറത്തിയും മുന്നോട്ടുപോവുകയാണ് രാജ്യം ഭരിക്കുന്ന സംഘപരിവാർ ശക്തികൾ. ഇന്ത്യയുടെ മതനിരപേക്ഷ മനഃസാക്ഷിയെ അപകടത്തിലാക്കിക്കൊണ്ട് വർഗീയാതിക്രമങ്ങളും നാടുനീളെ അഴിച്ചുവിടുന്നു. ഇതിനെതിരെ രാജ്യത്തെ ജനാധിപത്യ, മതനിരപേക്ഷ വാദികൾ ഒറ്റക്കെട്ടായി പ്രതിരോധമുയർത്തേണ്ടതുണ്ട്. ഈ അംബേദ്കർ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങൾക്ക് കരുത്തേകട്ടെ.

 

Author

Leave a Reply

Your email address will not be published. Required fields are marked *