രമേശ് ചെന്നിത്തല എഴുതിയ നോവല്‍ ‘ നിയോഗം’ ടി പത്മനാഭന്‍ പ്രകാശനം ചെയ്യും

Spread the love

 

തിരുവനന്തപുരം: കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗവും, മുന്‍ ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തല രചിച്ച് മനോരമ ബുക്‌സ് പുറത്തിറക്കുന്ന നോവല്‍ ‘ നിയോഗം’ നാളെ ( മാര്‍ച്ച് 9 തിങ്കളാഴ്ച) പതിനൊന്നിന് തിരുവനന്തപുരത്ത് നടക്കും. തമ്പാനൂരിലെ ഹോട്ടല്‍ അപ്പോള ഡിമോറയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ മലയാള ചെറുകഥയുടെ രാജശില്‍പ്പി ടി പത്മനാഭനാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. പ്രശസ്ത സംവിധായകന്‍ ബ്്്‌ളസി പുസ്തകം സ്വീകരിക്കും, മനോരമ ബുക്‌സ് എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ് തോമസ് ഡൊമനിക് സ്വാതമാശംസിക്കും. പ്രമുഖ സാഹിത്യകാരന്‍ ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ നിരൂപകന്‍ ഡോ. പി കെ രാജശേഖരന്‍ പുസ്തകം പരിചയപ്പെടുത്തും. രമേശ് ചെന്നിത്തല മറുപടി പ്രസംഗം നടത്തും. നിരവധി ഗ്രസ്ഥങ്ങളുടെ കര്‍ത്താവായ രമേശ് ചെന്നിത്തലയുടെ ആദ്യനോവലാണ് നിയോഗം.

Leave a Reply

Your email address will not be published. Required fields are marked *