സംസ്ഥാന സര്‍ക്കാര്‍ സഹകരണ ആക്ടിന് വിരുദ്ധമായി പുതിയ റൂളുണ്ടാക്കി സിപിഎം നിയന്ത്രണത്തിലില്ലാത്ത സഹകരണ സ്ഥാപനങ്ങളെ പിന്‍വാതിലിലൂടെ പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍.
സംസ്ഥാന സഹകരണനിയമം അതിനായി സര്‍ക്കാര്‍ ഭേദഗതി ചെയ്തു. ഇതിലൂടെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള അവകാശം രജിസ്ട്രാര്‍ക്ക് നല്‍കി തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയെ പുറത്താക്കുകയാണ് ലക്ഷ്യം. പഴയ വ്യവസ്ഥ പ്രകാരം അതിന് സാധ്യമായിരുന്നില്ല.കാര്‍ഷിക ഗ്രാമവികസന ബാങ്കിലേത് യുഡിഎഫ് ഭരണ സമിതിയാണ്. ആ ഭരണ സമിതിയെ അട്ടിമറിക്കുകയാണ് ഈ നീക്കത്തിന് പിന്നില്‍. അതിനുവേണ്ടിയാണ് 24ന് അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ രജിസ്ട്രാര്‍ യോഗം വിളിച്ചത്.തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റുമാരുടെ സമിതിയുള്ളപ്പോള്‍ അവര്‍ക്കാണ് ജനറല്‍ ബോഡി വിളിക്കാനുള്ള അവകാശം. ഭരണസ്വാധീനം ഉപയോഗിച്ച് തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ പുറത്താക്കാന്‍ നടത്തുന്ന ശ്രമങ്ങളെ യുഡിഎഫ് നിയമപരമായും രാഷ്ട്രീയമായും നേരിടും. ഈ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ എല്ലാ സഹകാരികളും ജനാധിപത്യ വിശ്വാസികളും ശക്തമായി പ്രതികരിക്കണമെന്നും എംഎം ഹസന്‍ പറഞ്ഞു.