സണ്ണിവെയ്ൽ ടൗൺ ഹാളിൽ മേയർ സ്ഥാനാർത്ഥി സംവാദം ആവേശകരമായി

Spread the love

സണ്ണിവെയ്ൽ (ഡാളസ്): സണ്ണിവെയ്ൽ ടൗൺ ഹാളിൽ ഏപ്രിൽ 15 നു വൈകുന്നേരം 7:00 മണിക്ക് സംഘടിപ്പിച്ച മേയർ സ്ഥാനാർത്ഥി സംവാദം ആവേശകരമായി സണ്ണിവെയ്ൽ ടൗൺ മേയർ സ്ഥാനത്തേക്ക് നിലവിലുള്ള മേയറും മലയാളിയുമായ സജി ജോർജും,ആദ്യമായി മത്സരരംഗത്തെത്തിയ പോൾ കാഷും ഉൾപെട രണ്ട് സ്ഥാനാർത്ഥികൾ സണ്ണിവെയ്ൽ സിറ്റിയുടെ വികസനത്തെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപാടുകൾ വിശദീകരിച്ചു. സജിയുടെ വാദമുഖങ്ങൾ ഹര്ഷാവാരത്തോടെയാണ് കാണികൾ സ്വീകരിച്ചത് .

സണ്ണിവെയ്ൽ പോലീസ് ഡിപ്പാർട്ട്മെന്റ് സ്ഥാപികുന്നതിനും,പുതിയ ഫയർ സ്റ്റേഷൻ ഉൾപ്പെടെ ഫയർ & എമർജൻസി സർവീസുകൾ ശക്തിപ്പെടുത്തുന്നതിനും ജോബ്സൺ പാർക്കിലും വൈൻയാർഡ് പാർക്കിലും പുതിയ കായിക മേഖലകൾക്ക് അംഗീകാരം നൽകുന്നതിനും,പൊതു സുരക്ഷാ,കുടുംബത്തിന്റെ സുരക്ഷയും മനസ്സമാധാനവും ഉറപ്പാക്കാൻ എപ്പോഴും പ്രവർത്തിക്കുമെന്നു സജി പറഞ്ഞു

സണ്ണിവെയ്ൽ സിറ്റിയിൽ വിവിധ കമ്മറ്റികളിൽ പ്രവർത്തിച്ച പരിചയം അവകാശപ്പെട്ട പോൾ കാഷ് മേയറായി തിരഞ്ഞെടുക്കപ്പെട്ടാൽ സിറ്റിയിലേക്ക് കൂടുതൽ വ്യവസായങ്ങൾ കൊണ്ടുവരുന്നതിനും അതിലൂടെ സിറ്റിയുടെ റവന്യൂ വർധിപ്പിക്കുമെന്നും ഉറപ്പു നൽകി. ടോം തമ്പ് സ്റ്റോർ സണ്ണിവെയ്ൽ സിറ്റിയിൽ കൊണ്ടുവരുന്നതിനെ കുറിച്ച് ഇരുവരും ഉയർത്തിയ അവകാശവാദങ്ങൾ കാണികളിൽ ചിരിപടർത്തി.

ഏപ്രിൽ 22 നാണു ഏർളി വോട്ടെടുപ്പ് ആരംഭിക്കുന്നത്,മെയ് 3 നാണു പൊതു തിരഞ്ഞെടുപ്പ് സണ്ണിവെയ്ൽ പട്ടണത്തിന്റെ മേയറായി മൂന്നാമതും മത്സരിക്കുന്ന സജി ജോർജിനെ വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സജീവമാക്കൻ കൌൺസിൽ മെമ്പറും മലയാളിയുമായ മനു ഡാനി അഭ്യർത്ഥിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *