തീപാറും മേയർ തിരഞ്ഞെടുപ്പ് പോരാട്ടത്തിനൊരുങ്ങി സിറ്റി ഓഫ് ഗാർലാൻഡ്

Spread the love

ഡാളസ്: ടെക്സാസ് സംസ്ഥാനത്തെ അമേരിക്കൻ പൗരന്മാർ
തങ്ങളുടെ ജന പ്രതിനിധികളെ തെരഞ്ഞെടുക്കുവാൻ ഏപ്രിൽ മാസം ഇരുപത്തിരണ്ടാം തീയതി മുതൽ പോളിംഗ് ബൂത്തിലേക്ക്. സമ്മതിദാനവകാശം രേഖപ്പെടുത്തുവാൻ ഉള്ള അവസാനദിവസം മെയ് മാസം മൂന്നാം തിയ്യതി ആറുമണിവരെയാണ്.

എന്നാൽ ഡാളസ് കൗണ്ടിയിലെ പഴയ
പട്ടണങ്ങളിലൊന്നായ സിറ്റി ഓഫ് ഗാർലാൻഡ്ലെ മലയാളി ജനസമൂഹം ഒന്നടങ്കം മെയ് മാസം മൂന്നാം തീയതി ആറുമണിക്ക് ശേഷം നടക്കുന്ന ഫലപ്രഖ്യാപനത്തിനു വേണ്ടി നെഞ്ചിടിപ്പോടെയാണ് കാത്തിരിക്കുന്നത്.
അതിനുകാരണം നാല് മേയർ സ്ഥാനാർത്ഥികളിൽ രണ്ടുപേർ മലയാളികളും, സമൂഹത്തിന് ഏറ്റവും പ്രിയപ്പെട്ടവരും, ജനങ്ങളിൽ വളരെ സ്വാധീനം ഉള്ളവരും എന്നുള്ളതാണ്.
ചരിത്രത്തിലാദ്യമായാണ് സിറ്റി ഓഫ് ഗാർലാൻഡ് ഇപ്രകാരം ഒരു തിരഞ്ഞെടുപ്പ്‌ ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുന്നത്. സാമൂഹിക, ആത്മീയ, കായിക, പൊതുരംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള രണ്ടു മലയാളികൾ തമ്മിൽ തിരഞ്ഞെടുപ്പിൽ മാറ്റുരയ്ക്കുപ്പോൾ ഈ വർഷത്തെ സിറ്റി ഓഫ് ഗാർലാൻഡ് തെരഞ്ഞെടുപ്പിന് ആവേശം കൂടുന്നു.
ഡോ. ഷിബു ശാമുവേൽ, ആറു വർഷത്തിൽപ്പരം സിറ്റി ഓഫ് ഗാർലാൻഡ് വിവിധ കമ്മിറ്റികളിൽ പ്രവർത്തിച്ചിട്ടുള്ള പരിചയസമ്പത്തും കൊണ്ടാണ് മേയർ മത്സര രംഗത്തേക്ക് കടന്നു വരുന്നത്. ഗാർലൻഡ് പട്ടണത്തിന്റ്റെ സുരക്ഷിതത്വം, മനോഹരമായ തെരുവുകൾ, അനേകം തൊഴിലവസരങ്ങൾ, നിലവാരമുള്ള റോഡുകൾ, വളർന്നു വരുന്ന കായിക പ്രതിഭകൾകായുള്ള മൈതാനങ്ങൾ, തുടങ്ങിയുവ ഡോ. ഷിബു ശാമുവേൽ തൻറെ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ ഉയർത്തിക്കാട്ടിയ വാഗ്ദാനങ്ങളാണ്. അമേരിക്കയിലും മറ്റു രാജ്യങ്ങളിലുമായി വളർന്നുകൊണ്ടിരിക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ സിഇഒ ആയി ഡോ. ഷിബു ശാമുവേൽ പ്രവർത്തിച്ചുവരുന്നു. കൂടാതെ 30 വർഷത്തിൽപ്പരമായി എഴുത്തുകാരൻ, കൗൺസിലർ, കൺവെൻഷൻ പ്രാസംഗികൻ, എന്നീ നിലകളിലും ഡോ .ഷിബു ശാമുവേൽ തൻറെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ആഗോള മലയാളി കൂട്ടായ്മയായ ലോക മലയാളി കൗൺസിലിൻറെ റീജിയണൽ ചെയർമാൻ ആയി അദ്ദേഹം പ്രവർത്തിച്ചുവരുന്നു. അതേ സംഘടനയുടെ ജോയിന്റ് ട്രഷററായും ദീർഘകാലം ഡോ. ഷിബു ശാമുവേൽ പ്രവർത്തിച്ചിട്ടുണ്ട് .

Dr. Babu P. Simon

Author

Leave a Reply

Your email address will not be published. Required fields are marked *