രമേശ് ചെന്നിത്തലയുടെ ഈസ്റ്റര്‍ ആശംസകള്‍

Spread the love

എല്ലാ പീഢാനുഭവങ്ങള്‍ക്കും കുരിശിലേറ്റലിനും അപ്പുറം പ്രത്യാശയുടെയും പ്രതീക്ഷയുടെയും ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ടാകുമെന്ന് ഈസ്റ്റര്‍ നമ്മെ പഠിപ്പിക്കുന്നു. നല്ല നാളെകള്‍ അവസാനിക്കുന്നില്ലെന്നും എല്ലാ ഇരുളിനപ്പുറവും വെളിച്ചമുണ്ടെന്നുമുള്ള ഓര്‍മ്മപ്പെടുത്തലാണ് ഈസ്റ്റര്‍.

ഒപ്പം അത് ത്യാഗത്തിന്റെയും സഹനത്തിന്റെയും കഥ കൂടിയാണ്. എല്ലാ മനുഷ്യര്‍ക്കും വേണ്ടി ജീവത്യാഗം ചെയ്യുന്ന, എല്ലാ പാപങ്ങളും തന്റേതാക്കി ഏറ്റെടുത്ത് മറ്റുള്ളവര്‍ക്കായി, അവരുടെ വിമോചനത്തിനായി തന്നെ സമര്‍പ്പിക്കുന്ന മനുഷ്യരുണ്ടെന്നും ആ മഹത്വമവരെ ദൈവപുത്രന്‍മാരാക്കുമെന്നും ഈസ്റ്റര്‍ നമ്മോടു പറയുന്നു.

കാല്‍വരിയിലെ കുരിശില്‍ പിടഞ്ഞത് മനുഷ്യസ്‌നേഹത്തിന്റെ അവസാനിക്കാത്ത ഇതിഹാസമാണ്. മൂന്നാം ദിനം ഉയിര്‍കൊണ്ടത് ഏതു വിഷക്കാറ്റിനും ഉരുകുന്ന അഗ്നിക്കും തടുക്കാനാവാത്ത പ്രത്യാശയുടെ ലില്ലിപ്പൂക്കളാണ്. അതിന്റെ സൗരഭ്യം മനുഷ്യരാശിയെ ഇന്നും ചൂഴ്ന്നു നില്‍്ക്കുന്നണ്ട്. പ്രതീക്ഷകള്‍ അവസാനിക്കുന്നില്ല. ഈസ്റ്ററും.

എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍!

Author

Leave a Reply

Your email address will not be published. Required fields are marked *