കാല്‍ഗറിയിൽ “പവർപ്ലേ ക്രിക്കറ്റ് അക്കാദമി” ആരംഭിക്കുന്നു

Spread the love

കാല്‍ഗറി : കാൽഗറി യിലെ ക്രിക്കറ്റ് പ്രേമികളായ ഒരുകൂട്ടം ചെറുപ്പക്കാർ രൂപം കൊടുത്ത “പവർപ്ലേ ക്രിക്കറ്റ് അക്കാദമി” മെയ് 04, 2025 നു ഉത്‌ഘാടനം ചെയ്യപ്പെടുന്നു . 5 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി ക്രിക്കറ്റ് കളി പഠിക്കാനും വളരാനും രസകരവും ഘടനാപരവുമായ അന്തരീക്ഷം ഈ അക്കാദമി വാഗ്ദാനം ചെയ്യുന്നു.

ക്രിക്കറ്റ് പ്രേമികളായ ടിനു, ജെഫിൻ, ജെഫ് എന്നിവർ സ്ഥാപിച്ച ഈ അക്കാദമി, ക്രിക്കറ്റിനോട് താത്പര്യമുള്ള അടുത്ത തലമുറയ്ക്കുവേണ്ടിയുള്ള കരുതൽ മുൻനിർത്തിയാണ് പ്രവർത്തിക്കുന്നത് .

സ്ഥാനം റിസർവ് ചെയ്യാൻ, താഴെയുള്ള ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്
https://forms.gle/JT15LgEWkEnkRiEM6

കൂടുതൽ വിവരങ്ങൾക്ക് 403.603.0962 ൽ ബന്ധപ്പെടാവുന്നതാണ് .

വാർത്ത : ജോസഫ് ജോൺ കാൽഗറി

 

Author

Leave a Reply

Your email address will not be published. Required fields are marked *