അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരദാന ചടങ്ങിൽ ഇന്ന് സംബന്ധിച്ചു. സി പി ഐ (എം) ജനറൽ സെക്രട്ടറിയും പ്രിയ സഖാവുമായ എം എ ബേബിക്ക് പുരസ്കാരം സമ്മാനിക്കാൻ എന്നെ നിയുക്തനാക്കിയത് അഭിമാനവും സന്തോഷവും പകരുന്ന അനുഭവമായി. മാനവികതയുടെ മഹത്വം തന്റെ പ്രവൃത്തികളിലൂടെ ലോകത്തെ ബോധ്യപ്പെടുത്തിയ ക്രിസോസ്റ്റം തിരുമേനിയുടെ പേരിലുള്ള ഈ ബഹുമതി അതേറ്റവും അർഹിക്കുന്ന കൈകളിലേക്കാണ് എത്തിയിരിക്കുന്നത്. സമാധാനവും സമത്വവും പുലരുന്ന ലോകത്തിനായുള്ള പോരാട്ടത്തെ
നയിക്കാൻ ഈ അംഗീകാരം സഖാവിന് കരുത്തും പ്രചോദനവും പകരും. സഖാവ് എം എ ബേബിക്ക് അഭിനന്ദനങ്ങൾ നേരുന്നു.